The NewsMalayalam updates. ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി*

Hot Widget

Type Here to Get Search Results !

The NewsMalayalam updates. ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി*



410 വള്ളസദ്യകളാണ് ഈ വർഷം ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്.

ആറന്മുള ക്ഷേത്രമുറ്റത്ത് തൂശനിലയില്‍ 64 വിഭങ്ങള്‍ ആണ് സദ്യക്ക് വിളമ്ബുക. 52 കരകളിലെ പള്ളിയോടങ്ങളാണ് വഴിപാട് അനുസരിച്ച്‌ ഓരോദിവസും വള്ളസദ്യയില്‍ പങ്കെടുക്കുന്നത്. ഒക്ടോബർ രണ്ടുവരെ വള്ളസദ്യ തുടരും. വള്ളസദ്യയുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് കെഎസ്‌ആർടിസി പ്രത്യേക സർവീസുകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ ഉത്രട്ടാതി ജലമേള സെപ്റ്റംബർ ഒൻപതിനും അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14 നുമാണ് നടക്കുക.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യ എന്നറിയപ്പെടുന്നത് ആറന്മുള വള്ളസദ്യയാണ്. 44 വിഭവങ്ങള്‍ ഇലയില്‍ വിളമ്ബുമ്ബോള്‍ 20 വിഭവങ്ങള്‍ പാടി ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ ഇലയില്‍ വിളമ്ബുന്നതാണ് ആറന്മുളയിലെ പരമ്ബരാഗത രീതി.