The NewsMalayalam updates: എസ് എൻ ഡി പി യോഗത്തിൻ്റെ നേതൃത്വത്തിൽ എരുമേലി - ഹൈറേഞ്ച് യൂണിയനുകളുടെ പരിധിയിലുള്ള ശാഖാ നേതൃത്വ സംഗമം യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവറുകളുടെ അദ്ധ്യക്ഷതയിൽ മുണ്ടക്കയം CSI ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

Hot Widget

Type Here to Get Search Results !

The NewsMalayalam updates: എസ് എൻ ഡി പി യോഗത്തിൻ്റെ നേതൃത്വത്തിൽ എരുമേലി - ഹൈറേഞ്ച് യൂണിയനുകളുടെ പരിധിയിലുള്ള ശാഖാ നേതൃത്വ സംഗമം യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവറുകളുടെ അദ്ധ്യക്ഷതയിൽ മുണ്ടക്കയം CSI ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

എരുമേലി യൂണിയൻ ചെയർമാൻ  ശ്രീ കെ.പത്മകുമാർ  സ്വാഗതം ആശംസിച്ച മഹാസംഗമത്തിൽ യോഗം വൈസ് പ്രസിഡൻ്റ് ശ്രീ.തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും യോഗം ദേവസ്വം സെക്രട്ടറി ശ്രീ അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നൽകി. ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി  .അഡ്വ ജീരാജ്  നന്ദി പറഞ്ഞ മഹാസംഗമത്തിൽ ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ശ്രീ ബാബു ഇടയടിക്കുഴി, അഡ്വ ലാലിറ്റ് തകിടിയേൽ,എരുമേലി യൂണിയൻ കൺവീനർ ശ്രീ ബ്രിഷ്ണേവ്  എന്നിവർ സംസാരിച്ചു. ഹൈറേഞ്ച് - എരുമേലി യൂണിയനുകളിലെ   വിവിധ ശാഖായോഗങ്ങളിൽ നിന്നായി ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, മൈക്രോ ഫിനാൻസ് ഭാരവാഹികൾ ഉൾപ്പെടെ രണ്ടായിരത്തോളം നേതാക്കൾ ആണ് ആദ്യാവസാനം പങ്കെടുത്തത്..