കൂട്ടിക്കൽ പ്രളയത്തിൽ ഒഴുകി പോയ ഇളംങ്കാട് ടൗൺ പാലം രണ്ടര കോടി രൂപ ചെലവിൽ പൊതുമരാമത്തു വകുപ്പ് നിർമ്മിച്ച പാലം ജൂലൈ 25 മുതൽ താൽക്കാലികമായി തുറന്നു നൽകും.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എയുടെ അധ്യക്ഷതയിൽ കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസ് ഹാളിൽ ചേർന്ന യോഗമാണ് ഇത് തീരുമാനിച്ചത്. പാലം പണി ഏതാണ്ട് പൂർത്തിയായെങ്കിലും റോഡ് ടാറിംഗും മറ്റ് ഇതര ജോലികളും ഇനിയും നടക്കേണ്ടതുണ്ട്. പ്രതികൂലമായ കാലാവസ്ഥ കാരണം ഇത് ഉടൻ സാധ്യമല്ലാത്ത സ്ഥിതി വന്നതോടെയാണ് പാലം താൽക്കാലി മായി തുറന്നു നൽകാൻ തീരുമാനമായത്
ആലോചനാ യോഗത്തിൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് മുണ്ടുപാലം, പി എസ് സജിമോൻ, പി കെ സണ്ണി,എം വി ഹരിഹരൻ, എം എസ് മണിയൻ, കെ എസ് മോഹനൻ, സിൻ ധു മുരളീധരൻ, ജസി ജോസ്, ടി പി റഷിദ്, വി വി സോമൻ, ജേക്കബ് ചാക്കോ, കെ കെ സജിമോൻ എന്നിവർ ചർച്ചയിൽ പങ്കാളികളായി. ഇളംങ്കാട് ടൗണിനേ വല്ലേ ന്ത , ഇളംങ്കാട് ടോപ്പ് എന്നീ കേന്ദ്രങ്ങളുമായി ബൻധിപ്പിക്കുന്നതാണ് ഈ പാലം.