ബാംഗ്ആളൂർ ആർ.കെ.പുരത്തിന് അടുത്ത് ഭട്ടാരഹളളിയിൽ 1615 ചതുരശ്ര അടി വലിപ്പമുള്ള പൂർണമായി ഫർണിഷ് ചെയ്ത്‌ത ത്രീ ബെഡ് റൂം ഫ്ളാറ്റ് 1.1 കോടിക്ക് വാങ്ങിയ ദമ്പതികൾ ഒരുകോടിയിലും താഴെ വിലയ്ക്ക് വിറ്റാണ് രാജ്യം വിട്ടത്. ഇവരുടെ കാറുകളും വിറ്റിരുന്നു. പോലീസിന് ലഭ്യമായ സിസി ടിവി ദൃശ്യങ്ങൾ പ്രകാരം ജൂലൈ മൂന്നിന് ഇരുവരും സ്യൂട്ട്കെയ്സുകളുമായി വീട് വിടുന്നത് കാണാം. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഫണ്ടും പിൻവലിച്ചു
ഇടവക പള്ളിയുമായും മലയാളി സംഘടനകളുമായുള്ള അടുപ്പത്തിന്റെ മറവിൽ ആയിരത്തിലധികം പേരെ പറ്റിച്ചാണ് ദമ്പതികൾ രാജ്യം വിട്ടത്. രാമമൂർത്തി നഗറിലെ എ.ആൻഡ് എ ചിട്ടീസിൽ ചൊവ്വാഴ്ച വരെ ഉടമകളെത്തിയിരുന്നു. പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ചതോടെയാണ് രാജ്യം വിട്ടെന്ന് മനസ്സിലായത്. ദമ്പതികളുടെ മകൾ ബംഗളൂരുവിലാണ് താമസിക്കുന്നത്. മക്കളിൽ ഒരാൾ ഗോവയിലും മറ്റൊരാൾ കാനഡയിലുമാണ്. ചില നിക്ഷേപകർ ബന്ധപ്പെട്ടതോടെ ടൊറൻ്റോയിലുള്ള മകനും മുങ്ങി. മകളെയും വിളിച്ചിട്ട് കിട്ടുന്നില്ല. നിക്ഷേപകർ വാട്‌സാപ്പിൽ ഗ്രൂപ്പുണ്ടാക്കി ആശയവിനിമയം ചെയ്യുകയും പരാതികൾ പിന്തുടരുകയും ചെയ്യുന്നു. തങ്ങൾക്കുണ്ടായ നഷ്ടത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും നികത്താൻ ആയെങ്കിൽ എന്നാണ് അവർ ആശിക്കുന്നത്. മതചടങ്ങുകളിലും പള്ളി ഉത്സവങ്ങളിലും എല്ലാം സജീവമായി പങ്കെടുക്കുരയും പല പരിപാടികളും കമ്പനി വഴി സ്പോൺസർ ചെയ്യുകയും ചെയ്ത ടോമിയും ഷിനിയും പതിയെ പതിയെ സമൂഹത്തിന്റെ വിശ്വാസം ആർജ്ജിച്ചെടുക്കുകയായിരുന്നു. ഈ വർഷ ജനുവരിയിലും ഒരു ദേവാലയ തിരുനാൾ ഇവരുടെ മേൽനോട്ടത്തിൽ നടന്നിരുന്നു