അരുതരുത് മഹാപാപം
ദൈവമാം അമ്മതന്നെ
അരുതെന്റെ പ്രാണനെ
കൊത്തി വലിയ്ക്കരുതേ.
അരുതെന്റെ കുഞ്ഞിളം ദേഹം
ചീന്തി എറിയരുതേ..
അരുതെന്റെ ശിരസ്സിനെ പിളർന്നിടല്ലേ..
അറിയട്ടെ ഞാനീ ഗർഭപാത്രത്തിൻ ശാന്തി.
അരുതെന്റെ കുഞ്ഞു കിനാക്കളിൽ
ചോരയുടെ ഗന്ധം പടർത്തിടല്ലേ..
അരുതെന്റെ കുഞ്ഞു മോഹങ്ങളെ
തെരുവുനായ്ക്കന്നമായ് തീർത്തിടല്ലേ.
ഉണ്ടെനിക്കേറെ മോഹമീ മണ്ണിൽ പിറക്കുവാൻ
അമ്മയുടെ നെഞ്ചിൻ ചൂടിൽ മയങ്ങുവാൻ
അമ്മിഞ്ഞപ്പാലിൻ മാധുര്യമറിയുവാൻ
താരാട്ടു പാട്ടിന്റെ ഈണത്തിലലിയുവാൻ
അമ്മയുടെ കൈ പിടിച്ചൊട്ടു നടക്കണം
അമ്മയെന്നമ്മേയെന്നാർത്തു വിളിക്കണം
തേൻ ചോരുമുമ്മയാൽ അമ്മയെ മൂടണം.
അമ്പിളിമാമന്റെ കഥ കേട്ടുറങ്ങണം..
കണ്ണഞ്ചിരട്ടയിൽ മണ്ണപ്പം ചുട്ടിട്ടു
കാക്കയെ പൂച്ചയെ ഉണ്ണാൻ വിളിക്കണം
ഊഞ്ഞാലിലിത്തിരിയാടണം, പിന്നെയാ -
കുന്നിക്കുരുവിന്റെ കണ്ണെഴുതിക്കണം.
എന്റെയീ കുഞ്ഞു മോഹങ്ങൾക്കൊ-
രാന്ത്യമായ് അറിയുന്നു ഞാൻ
അവസാനവിധിയൊരാ കൂർത്ത മുനത്തുമ്പായ്
എന്നിലേയ്ക്കാഴ്ന്നു തിരയുന്നു
എന്നിലെ പ്രാണനെ ചുറ്റിയിഴയ്ക്കുന്നു.
ആകുമോ മനസ്സേ ഈ കൊടിയ പാപത്തിന്നു മോചനം
ചപലമാം മനസ്സിനെ തെല്ലോന്നൊതുക്കിയാൽ
തീണ്ടാതെ പോകുമായിരുന്നീ
ശിശു ശാപം.
മായ എൻ. നായർ എൻ. നായർ പാറത്തോട്, കാഞ്ഞിരപ്പള്ളി
അരുതരുത് മഹാപാപം
ദൈവമാം അമ്മതന്നെ
അരുതെന്റെ പ്രാണനെ
കൊത്തി വലിയ്ക്കരുതേ.
അരുതെന്റെ കുഞ്ഞിളം ദേഹം
ചീന്തി എറിയരുതേ..
അരുതെന്റെ ശിരസ്സിനെ പിളർന്നിടല്ലേ..
അറിയട്ടെ ഞാനീ ഗർഭപാത്രത്തിൻ ശാന്തി.
അരുതെന്റെ കുഞ്ഞു കിനാക്കളിൽ
ചോരയുടെ ഗന്ധം പടർത്തിടല്ലേ..
അരുതെന്റെ കുഞ്ഞു മോഹങ്ങളെ
തെരുവുനായ്ക്കന്നമായ് തീർത്തിടല്ലേ.
ഉണ്ടെനിക്കേറെ മോഹമീ മണ്ണിൽ പിറക്കുവാൻ
അമ്മയുടെ നെഞ്ചിൻ ചൂടിൽ മയങ്ങുവാൻ
അമ്മിഞ്ഞപ്പാലിൻ മാധുര്യമറിയുവാൻ
താരാട്ടു പാട്ടിന്റെ ഈണത്തിലലിയുവാൻ
അമ്മയുടെ കൈ പിടിച്ചൊട്ടു നടക്കണം
അമ്മയെന്നമ്മേയെന്നാർത്തു വിളിക്കണം
തേൻ ചോരുമുമ്മയാൽ അമ്മയെ മൂടണം.
അമ്പിളിമാമന്റെ കഥ കേട്ടുറങ്ങണം..
കണ്ണഞ്ചിരട്ടയിൽ മണ്ണപ്പം ചുട്ടിട്ടു
കാക്കയെ പൂച്ചയെ ഉണ്ണാൻ വിളിക്കണം
ഊഞ്ഞാലിലിത്തിരിയാടണം, പിന്നെയാ -
കുന്നിക്കുരുവിന്റെ കണ്ണെഴുതിക്കണം.
എന്റെയീ കുഞ്ഞു മോഹങ്ങൾക്കൊ-
രാന്ത്യമായ് അറിയുന്നു ഞാൻ
അവസാനവിധിയൊരാ കൂർത്ത മുനത്തുമ്പായ്
എന്നിലേയ്ക്കാഴ്ന്നു തിരയുന്നു
എന്നിലെ പ്രാണനെ ചുറ്റിയിഴയ്ക്കുന്നു.
ആകുമോ മനസ്സേ ഈ കൊടിയ പാപത്തിന്നു മോചനം
ചപലമാം മനസ്സിനെ തെല്ലോന്നൊതുക്കിയാൽ
തീണ്ടാതെ പോകുമായിരുന്നീ
ശിശു ശാപം.
മായ എൻ. നായർ