എരുമേലി. കോൺഗ്രസ് എരുമേലി മണ്ഡലം കമ്മറ്റിയിലെ പമ്പാവാലി വാർഡു കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി കുടുംബസംഗമം നടത്തി.വാർഡ് പ്രസിഡണ്ട് ജെയിംസ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചയോഗം ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫ. റോണി കെ ബേബി ഉദ്ഘാടനം ചെയ്തു.
സീനിയർ കോൺഗ്രസ് നേതാക്കളായ ആന്റണി ആലപ്പാട്ട്, എംസി മാത്യു അരി പറമ്പിൽ, വർഗീസ് മാത്യു തോപ്പിൽ, ജോസഫ് ഒഴുകയിൽ,വിശ്വംഭരൻ തടത്തെൽ, മറിയാമ്മ ജോസഫ് കടവനാൽ എന്നിവരെ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മറ്റക്കര ആദരിച്ചു. ഡിസിസി എക്സിക്യൂട്ടീവ് അംഗം റോയ് കപ്പലുമാക്കൽ മുഖ്യപ്രഭാഷണം നടത്തി. മാഗി ജോസഫ്, മാത്യു ജോസഫ്, സുനിൽ മണ്ണിൽ, ജോസഫ് പുതിയത്,സാറമ്മ എബ്രഹാം, റെജി പുതിയത്, സോളി മണ്ണാപറമ്പിൽ, രാധാകൃഷ്ണൻ നായർ, അനീഷ് ബാബു, സുനിൽ വെൺമാന്തറ, ബാബുക്കുട്ടി കെഴപ്ലാക്കൽ ഒ ജെ കുര്യൻ,ബെന്നി ഏഴുപ്ലാക്കൽ,അനിയൻ മംഗലത്ത്, എ ടി മാത്യു,ദിപിൻ വെട്ടിക്കലോലി,ജോമോൻ വയലിൽ പറമ്പിൽ,ജിജോതോമസ് കുവാകുന്നേൽ ജിജി അനീഷ്, ലിസി ജോസ് ഇളം തോട്ടം, ലത അനിയൻ മംഗലത് ഷാഹുൽ മാളികവീട്ടിൽ,മാത്യുകുട്ടി ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.