The News Malayalam updates - -എസ്.എൻ.ഡി.പി. യോഗം നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതി വിജയ പഥത്തിൽ എത്തിക്കണം: ശ്രീ. വെള്ളാപ്പള്ളി നടേശൻ*

Hot Widget

Type Here to Get Search Results !

The News Malayalam updates - -എസ്.എൻ.ഡി.പി. യോഗം നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതി വിജയ പഥത്തിൽ എത്തിക്കണം: ശ്രീ. വെള്ളാപ്പള്ളി നടേശൻ*



ചേർത്തല:  എസ്.എൻ.ഡി.പി. യോഗത്തിൻ്റെ പോഷക സംഘടനയായ ശ്രീനാരായണ എംപ്ലോയീസ് ഫോറവും കുവൈറ്റ് കേന്ദ്രീകരിച്ച് രൂപീകൃതമായ സാരഥി കുവൈറ്റ് എന്ന സംഘടനയുടെ കേരള ഘടകം സാരഥി സെൻറർ ഫോർ എക്സലൻസും സംയുക്തമായി ആരംഭിക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയുടെ വിജയത്തിനായി കേരളത്തിലും കേരളത്തിനു പുറത്തുമുള്ള യൂണിയൻ നേതൃത്വം ഒന്നായി പ്രവർത്തിച്ചു കൊണ്ട് ശാഖാതലങ്ങളിലുള്ള 18 വയസ്സിനും 24 വയസ്സിനും ഇടയിൽ  പത്താം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാർത്ഥികളെ വിവിധ യൂണിഫോംഡ് കോഴ്സുകളിലേക്ക് എത്തിക്കുന്നതിന് എല്ലാവിധ പരിശ്രമവും നടത്തണമെന്ന് നൈപുണ്യ വികസന പദ്ധതിയുടെ ബ്രോഷർ ഉദ്ഘാടനം ചെയ്തുകൊണ്ട് ചേർത്തലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിൽ വരുന്ന ആർമി നേവി എയർ ഫോഴ്സ് ഉൾപ്പെടെയുള്ള യൂണിഫോംഡ് ഫോഴ്സുകളിലേക്ക് ഈ ഡിസംബർ മാസത്തിനുള്ളിൽ പരമാവധി യുവജനങ്ങളെ പരിശീലനം നൽകി തൊഴിലിൽ പ്രവേശിപ്പിക്കുവാനുള്ള ഊർജ്ജസ്വലമായ പ്രവർത്തനമാണ് എസ്എൻഡിപി യോഗവും ശ്രീനാരായണ എംപ്ലോയീസ് ഫോറവും സാരഥി സെൻറർ ഫോർ എക്സലൻസ് സംയുക്തമായ ആരംഭിച്ചിരിക്കുന്നത്. ബ്രോഷർ പ്രകാശന പരിപാടിയിൽ യോഗം കൗൺസിലർ ശ്രീ സി എം ബാബു,  ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡൻറ് എസ് അജുലാൽ, സെക്രട്ടറി കെ പി ഗോപാലകൃഷ്ണൻ, സാരഥി സെൻറർ ഫോർ എക്സലൻസ് ചെയർമാൻ അഡ്വക്കേറ്റ് അരവിന്ദാക്ഷൻ, ഡയറക്ടർ റിട്ടയേർഡ് കേണൽ വിജയൻ . വിനീത്.വി, എന്നിവരും , കോഴ്സ് ഡയറക്ടർ ബൈജു ജി, വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് എസ് ഗിരീഷ് കുമാർ, യശ്പാൽകുമാർ പി കെ ,  എസ്, ബേബി ഹരി, കെ ബി രേഖ, സുനിൽഘോഷ്, , പ്രമോദ് തമ്പി, പ്രിജു പി .ആർ , കെ പി കലേഷ്  ശ്രീ ജി അനിൽകുമാർ  ഡോ.അരുൺ എ എസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഇന്ന് നൈപുണ്യ പരിശീലന പദ്ധതിയുടെ നടത്തിപ്പിനു വേണ്ടിയുള്ള ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ 20 അംഗ റിസോഴ്സ് പേഴ്സണിന് വേണ്ടിയുള്ള പരിശീലന പരിപാടി സാരഥി സെൻറർ ഫോർ എക്സലൻസ് കേന്ദ്രത്തിൽ റിട്ടയേർഡ് കേണൽ ശ്രീ വിജയൻ അവർകളുടെ നേതൃത്വത്തിൽ പരിശീലനം നൽകി. പരിശീലന പരിപാടി യോഗം കൗൺസിലർ സി എം ബാബു ഉദ്ഘാടനം ചെയ്തു.