The News Malayalam updates- വിഴിഞ്ഞത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ കോസ്റ്റ്ഗാര്‍ഡ് ജെട്ടി ഉദ്ഘാടനം ചെയ്തു*

Hot Widget

Type Here to Get Search Results !

The News Malayalam updates- വിഴിഞ്ഞത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ കോസ്റ്റ്ഗാര്‍ഡ് ജെട്ടി ഉദ്ഘാടനം ചെയ്തു*

 *വിഴിഞ്ഞത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ കോസ്റ്റ്ഗാര്‍ഡ് ജെട്ടി ഉദ്ഘാടനം ചെയ്തു*

വിഴിഞ്ഞത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ കോസ്റ്റ്ഗാർഡ് ജെട്ടി ഉദ്ഘാടനം ചെയ്‌തു. തീരസംരക്ഷണ സേനയുടെ നിലവിലുള്ള കപ്പലുകളെ മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്നതാണ് പുതിയ ബെർത്ത്. തീരസംരക്ഷണസേന ഡയറക്ടർ ജനറൽ പരമേഷ് ശിവമണി ജെട്ടി ഉദ്ഘാടനം ചെയ്തു.


76.7 മീറ്റർ ദൈർഘ്യമുള്ള അത്യാധുനിക ബെർത്ത്, സേനാ കപ്പലുകളുടെ വേഗത്തിലുള്ള വിന്യാസത്തിനും തീരദേശത്തിന്റെ സുരക്ഷാ നിരീക്ഷണം, രക്ഷാപ്രവർത്തനം, കള്ളക്കടത്ത് തടയൽ തുടങ്ങിയ മത്സ്യബന്ധനത്തിന് വേഗത്തിൽ സുരക്ഷയൊരുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും സഹായിക്കും.


അന്താരാഷ്ട്ര കപ്പൽ പാതയിൽ നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടു ചേർന്നുമാണ് പുതിയ കോസ്റ്റ്ഗാർഡ് ജെട്ടി നിർമിച്ചിരിക്കുന്നത്. ഇതോടുകൂടി തെക്കുപടിഞ്ഞാറൻ തീരപ്രദേശത്തിന്റെ സുരക്ഷയിൽ നിർണായക പങ്കുവഹിക്കുന്നതിനായി കോസ്റ്റ്ഗാർഡിന് സഹായകമാകും.


സംസ്ഥാന സർക്കാരിൻ്റെ ഹാർബർ എഞ്ചിനീയറിങ് വകുപ്പിൻ്റെ മേൽനോട്ടത്തിൽ തിരുവനന്തപുരത്തെ ആർടിഎഫ് ഇൻഫ്ര പ്രൈവറ്റ് ലിമിറ്റഡ് ആണ് ജെട്ടിയുടെ നിർമ്മാണം നടത്തിയത്.

news malayalam