കുടുംബാംഗങ്ങൾക്കൊപ്പം തായ്ലൻഡിൽ വിനോദയാത്രയ്ക്ക് കഴിഞ്ഞ് തിരിച്ച് വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് വരവേ വീടിനടുത്ത് കാർ മതിലിൽ ഇടിച്ചു നാലു വയസ്സുകാരന് ദാരുണാന്ത്യം
തിരുവല്ല കടപ്ര റോണി മാത്യു – റിബി അന്ന ജോൺ ദമ്പതികളുടെ മകൻ റാഫേൽ ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഫേൽ വെള്ളിയാഴ്ച പുലർച്ചെ ആറുമണിയോടെ മരിച്ചു.
കടപ്ര സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ്.
നെടുമ്പാശ്ശേരിയിൽ നിന്നും കാറിൽ വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം. പിതാവ് റോണി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: റോഹൻ, റയാൻ.
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑