കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ കിരൺ മനോജ് (24) ആണ്.
12 ഗ്രാം ഓളം എംഡിഎംഎയും ഇയാളിൽ നിന്ന് കണ്ടെടുത്തു..
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്പിയുടെ ലഹരി വിരുദ്ധ സേന, കോട്ടയം ഈസ്റ്റ് പോലീസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
20 കിലോ കഞ്ചാവ് കൈവശം വയ്ക്കാൻ തുല്യമായ രാസലഹരിയാണ് ഇയാൾ കൈവശം വച്ചിരുന്നത്.
ബാംഗ്ലൂരിൽ നിന്നുമാണ് ഇയാൾ എംഡിഎംഎ കോട്ടയത്ത് എത്തിക്കുന്നത്.
തുടർന്ന് ഇവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് ചെറിയ പാക്കറ്റുകളിലായി വിതരണം ചെയ്യുന്നത് പതിവാണ്.
ഈ വിദ്യാർത്ഥികളും യുവാക്കളും അടങ്ങുന്ന ഒരു സംഘത്തെയും ഇയാൾ നിയോഗിച്ചിരുന്നു. ഈ യുവാക്കളുടെ കൈവശം രാസ ലഹരി ആവശ്യക്കാരിലേക്ക് കൈമാറുന്ന രീതി. കൂട്ടാളി സംഘത്തെയും പിടികൂടാൻ ശ്രമം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
ഒരുമാസം മുമ്പ് ഇയാളുടെ പ്രധാന കൂട്ടാളിയേയും സമാനമായ കേസിൽ പിടികൂടിയിരുന്നു.
കോട്ടയം ഡിവൈഎസ്പി അനീഷ് കെ ജി ,നർക്കോട്ടിക് സെൽ ഡിവൈഎസ്പി എജെ തോമസ്, ഈസ്റ്റ് എസ്എച്ച് ഒ യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ എസ്. ഐ മാരായ പ്രവീൺ, മനോജ്, പ്രീതി, പ്രദീപ് സീനിയർ സിപിഒ രമേശൻ, കഹാർ, കിഷോർ, ഡാൻസാഫ് ടീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കും.