The News Malayalam updates -വാഴൂരിൽ കുടുംബശ്രീയുടെ ഫ്രോസൺ ചിക്കൻ ഔട്ട്ലെറ്റ് ആരംഭിച്ചു

Hot Widget

Type Here to Get Search Results !

The News Malayalam updates -വാഴൂരിൽ കുടുംബശ്രീയുടെ ഫ്രോസൺ ചിക്കൻ ഔട്ട്ലെറ്റ് ആരംഭിച്ചു



 


വാഴൂർ:  കൊടുങ്ങൂരിൽ കുടുംബശ്രീ കേരള ചിക്കൻ ഫ്രോസൺ ചിക്കൻ ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചു . പാചകത്തിന് തയ്യാറായ കോഴിയിറച്ചി വിവിധ വിഭാഗങ്ങളായി മിതമായ നിരക്കിൽ ലഭ്യമാക്കുന്ന കേരള ചിക്കൻ്റെ  ജില്ലയിലെ ആദ്യ ഫ്രോസൺ ഔട്ട്ലെറ്റാണ് കൊടുങ്ങൂരിൽ ബി.എസ്.എൻ.എൽ ഓഫീസിന് സമീപം  പ്രവർത്തനം ആരംഭിച്ചത്  ഹോം ഡെലിവറി സൗകര്യവും ലഭ്യമാണ്

 യൂനിറ്റിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തോമസ് വെട്ടുവേലിൽ  നിർവഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി. സേതുലക്ഷ്മി, കുടുംബശ്രീ ഡി.പി.എം ശ്രുതി സി. എസ്         ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. പി. റെജി, ഷാനിദ  അഷറഫ്, എസ്. അജിത് കുമാർ,.എസ്/ കുടുംബശ്രീ സി .ഡി.എസ് ചെയർ പേഴ്സൺ സ്മിതാ ബിജു, വൈസ് ചെയർ പേഴ്സൺ ബിന്ദുരാമർ ബ്ലോക്ക് കോഡിനേറ്റർ ശാലിനി ജിനു, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്‌ സി.ജി.ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.