എരുമേലി - മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തർ എം.പി. നയിക്കുന്ന സാഹസ് യാത്രയുമായ് ബന്ധപ്പെട്ട് മഹിളാ കോൺഗ്രസ് ഏരുമേലി മണ്ഡലം കമ്മറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു . യോഗം കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ : പി.എ. സലിം കൂപ്പൺ വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡൻ്റ് സാറാമ്മ എബ്രാഹം അധ്യക്ഷയായിരുന്നു. ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ആമുഖ പ്രഭാഷണം നടത്തി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡൻ്റ് തെന്നല ബാലകൃഷ്ണപിള്ള, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഗ്രാമപഞ്ചായത്തംഗം എ. ആർ. രാജപ്പൻ നായർ, എം.എം. ഫിലിപ്പ് എന്നിവർക്കും അനുശോചനം രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറി ആശാ ജോയ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മറ്റക്കര , മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് വിജയമ്മ ബാബു, റ്റി.വി ജോസഫ്, ഫസിം ചുടുകാട്ടിൽ, ജോൺ തോപ്പിൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ലിസി സജി, മറിയാമ്മ മാത്തുക്കുട്ടി, മറിയാമ്മ ജോസഫ്,ഭാരവാഹികളായ ഓമന തോമസ്, സോളി ബിനോയ്,അന്നമ്മ രാജൂ ,ഷീല പി.കെ, റ്റെഡി, അനസ് ഷുക്കൂർ, സിജി മുക്കാലി,സണ്ണിചേനപ്പാടി, പ്രസംഗിച്ചു. സാഹസ് യാത്രയ്ക്ക് വമ്പിച്ച സ്വീകരണം നൽകുമാനും യോഗം തീരുമാനിച്ചു.
🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮