The News Malayalam updates - സെന്റ് ഡയനീഷ്യസ് ഫോറം ഉദ്ഘാടനം ചെയ്തു

Hot Widget

Type Here to Get Search Results !

The News Malayalam updates - സെന്റ് ഡയനീഷ്യസ് ഫോറം ഉദ്ഘാടനം ചെയ്തു




വാഴൂർ  പുളിക്കൽ കവല:

സംശുദ്ധവും നിസ്വാർത്ഥ വുമായ പ്രവർത്തന

ശൈലിയിലൂടെ, സമൂഹത്തിലും സഭയിലും ആയിരിക്കുവാൻ നമുക്കേവർക്കും സാധ്യമാകണമെന്നും, ലഹരി വെടിയുക,ലഹരി തടയുക  എന്ന ഉദാത്തമായ ദൗത്യം ജാഗ്രതയോടെ നിറവേറ്റുവാൻ, വ്യക്തികളായും സമൂഹമായും നമുക്കേവർക്കുമുള്ള കടമ ഓർത്തിരിക്കണമെന്നും പരിശുദ്ധ കാതോലിക്ക ബാവ ഉദ്ബോധിപ്പിച്ചു.

വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ  മലങ്കര ഓർത്തഡോക്സ് സഭയിൽ ആരംഭിച്ച 40നും, 60 നും ഇടയിലുള്ള സഭാഗംങ്ങളുടെ സംഘടനയായ സെന്റ് ഡയനീഷ്യസ് ഫോറത്തിന്റെ ഇടവക തല യൂണിറ്റ് ഉദ്ഘാടനം കാതോലിക്കാബാവ നിർവഹിച്ചു. വികാരി ഫാ.അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ.ജോൺ സ്കറിയ, ട്രസ്റ്റി എം.എ. അന്ത്രയോസ്,  സെക്രട്ടറി രാജൻ ഐസക്, ഫോറം കൺവീനർ സന്തോഷ് ഏബ്രഹാം മൂലയിൽ എന്നിവർ പ്രസംഗിച്ചു.