The News Malayalam updates - വാഴൂർ ഉള്ളായം യൂപി സ്കൂളിൽ വിദ്യാർത്ഥികൾ നിർമ്മിച്ച വിത്തുണ്ടകൾ വനം വകുപ്പ് അധികൃതർക്ക് കൈമാറി

Hot Widget

Type Here to Get Search Results !

The News Malayalam updates - വാഴൂർ ഉള്ളായം യൂപി സ്കൂളിൽ വിദ്യാർത്ഥികൾ നിർമ്മിച്ച വിത്തുണ്ടകൾ വനം വകുപ്പ് അധികൃതർക്ക് കൈമാറി






വാഴൂർ : ഉള്ളായം യു. പി. സ്കൂളിൽ ജൂൺ അഞ്ചിൻ്റെ പരിസ്ഥിതി ദിനവുമായി നിർമ്മിച്ച 1000 വിത്തുണ്ടകൾ വനം വകുപ്പിന് കൈമാറി. കുട്ടികൾ മണ്ണു തെള്ളിയും പച്ചചാണകവും ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ചെടുത്ത് ഉരുളകളാക്കി അതിൽ വിത്ത് നിഷേപിച്ച് തണലിൽ ഉണക്കി എടുത്ത വിത്തുണ്ടകളാണ് സ്കൂളിൽ നടന്ന ചടങ്ങിൽ വനം വകുപ്പിന് കൈമാറിയത്. ഇടുക്കിവൈൽഡ് ലൈഫ് റേഞ്ച് ഓഫീസർ പ്രസാദ് കുമാർ സ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് ഏറ്റുവാങ്ങി.വാഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഡെൽമജോർജ്യോഗത്തിൽ അധ്യക്ഷം വഹിച്ചു.വഴൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർരഞ്ജിനി ബേബി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ അധ്യാപകരായ നിഷാ മോൾ കെ .ജി , കെ. ബിനു,ശ്രീലേഖ. കെ.ജി, സംഗീത .വി, സൂര്യ എസ്,നായർ, പി. റ്റി.എ കമ്മിറ്റി അംഗങ്ങളായ സി.ബി.പരിയാരം . അനീഷ് ജോസഫ്, അമൽ ജോസഫ്, എന്നിവർ പ്രസംഗിച്ചു. ജൂൺ 16 ന് ഇടുക്കിയിലെവനത്തിൽ വിത്തുണ്ടകൾ നിക്ഷേപിക്കുമെന്ന് റേഞ്ച് ആഫീസർ പ്രസാദ് കുമാർ അറിയിച്ചു.