The News Malayalam updates- തലവടി സ്വദേശിയില്‍ നിന്നും 25.5 ലക്ഷം തട്ടി: രണ്ടാം പ്രതിയും അറസ്റ്റില്‍*

Hot Widget

Type Here to Get Search Results !

The News Malayalam updates- തലവടി സ്വദേശിയില്‍ നിന്നും 25.5 ലക്ഷം തട്ടി: രണ്ടാം പ്രതിയും അറസ്റ്റില്‍*



ആലപ്പുഴ: ഓണ്‍ലൈന്‍ ബിഡ്ഡിങിന്റെ പേരില്‍ തലവടി സ്വദേശിയായ മെഡിക്കല്‍ റെപ്രസെന്ററ്റീവില്‍ നിന്നും പണം തട്ടിയ കേസില്‍ തൃശൂര്‍ ചാവക്കാട് സ്വദേശിയെ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. 


പരാതിക്കാരനില്‍ നിന്നും തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 5.5 ലക്ഷം രൂപ അയച്ചു വാങ്ങി ചെക്ക് വഴി പിന്‍വലിച്ച തൃശൂര്‍ ചാവക്കാട് കൊച്ചന്നൂര്‍ വടക്കേക്കാട് കുന്നത്തുവളപ്പില്‍ വീട്ടില്‍ ഷെജീര്‍ കെ.എ (41) ആണ് അറസ്റ്റിലായത്. 


ഇതേ കേസില്‍ പരാതിക്കാരനില്‍നിന്നും തട്ടിപ്പിലൂടെ അയച്ചുവാങ്ങിയ 4 ലക്ഷം രൂപ ചെക്ക് വഴി പിന്‍വലിച്ചു കൈക്കലാക്കിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയെ ജൂണ്‍ 18നു സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 


ടെലിഗ്രാം, വാട്‌സാപ്പ് എന്നിവ വഴി സ്വകാര്യ ബിഡ്ഡിങ് കമ്പനിയുടെ പ്രതിനിധിയായി ആള്‍മാറാട്ടം നടത്തി പരാതിക്കാരനെ ബന്ധപ്പെട്ടാണ് പ്രതികള്‍ തട്ടിപ്പു നടത്തിയത്. 


2025 മെയ് മാസം മുതല്‍ ലാവണ്യ എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടില്‍ നിന്നും ബന്ധപ്പെട്ട് പരാതിക്കാരനെ ഓണ്‍ലൈന്‍ ബിഡ്ഡിങ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വ്യാജ വെബ്‌സൈറ്റിന്റെ ലിങ്ക് അയച്ചുകൊടുക്കുകയും പരാതിക്കാരനെക്കൊണ്ട് അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും ചെയ്ത ശേഷം തട്ടിപ്പുകാര്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുവാങ്ങുകയായിരുന്നു. 


അയച്ച പണം വ്യാജ വെബ്‌സൈറ്റില്‍ ലാഭം സഹിതം പ്രദര്‍ശിപ്പിച്ചു വിശ്വസിപ്പിച്ചാണ് തട്ടിപ്പു തുടര്‍ന്നത്. ആലപ്പുഴ സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷനിലും നാഷണല്‍ സൈബര്‍ െ്രെകം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ 1930 എന്ന ടോള്‍ഫ്രീ നമ്പറിലും പരാതിപ്പെട്ടതോടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പ്രതിയെ പിടികൂടാനും കഴിഞ്ഞു.


പരാതിക്കാരന് നഷ്ടമായ തുകയില്‍ 5,52,006/ രൂപഅറസ്റ്റിലായ പ്രതിഷെജീര്‍തന്റെപേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങിയ ശേഷം ഈ തുകയുള്‍പ്പെടെ 6,12,000/ രൂപ ചെക്ക് വഴി പിന്‍വലിച്ച് വളാഞ്ചേരി സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയതായും അയാള്‍ ഒളിവില്‍ പോയതായും പ്രതി പോലീസിനോട് പറഞ്ഞു. 


ഈ കേസിലെ കൂടുതല്‍ പ്രതികളെക്കുറിച്ചു പോലീസ് അന്വേഷണം നടത്തി വരികയാണ്. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പി എം.എസ് സന്തോഷിന്റെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഏലിയാസ് പി. ജോര്‍ജിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ് എം.എം, സിവില്‍ പോലീസ് ഓഫീസര്‍മാരായ റികാസ്. കെ, ശരത്പ്രസാദ്, ആരതി കെ.യു എന്നിവരടങ്ങിയ സംഘം തൃശൂര്‍ ജില്ലയിലെ ചാവക്കാട് വടക്കേക്കാട് എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രഞ്ജിത് കൃഷ്ണന്‍ .എന്‍ മുന്‍പാകെ ഹാജരാക്കി.

         

ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ പരാതികള്‍ നിലവിലുണ്ട്. കൂടാതെ ഇയാള്‍ എടിഎം മുഖേനയും 3 ലക്ഷത്തോളം രൂപ പിന്‍വലിച്ചെടുത്ത വളാഞ്ചേരി സ്വദേശിക്ക്  നല്‍കിയതായി അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. ഇതിനെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.