News malayalam updates - sതാനെ- റായ്ഗഡ് ജില്ലകളുടെ അതിർത്തി പ്രദേശമായ കർജത്ത് നെരേളിൽ ഇന്നുച്ചക്ക്(20/06/2025) ഉണ്ടായ റോഡപകടത്തിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന മലയാളി ദമ്പതികൾ മരണമടഞ്ഞു.

Hot Widget

Type Here to Get Search Results !

News malayalam updates - sതാനെ- റായ്ഗഡ് ജില്ലകളുടെ അതിർത്തി പ്രദേശമായ കർജത്ത് നെരേളിൽ ഇന്നുച്ചക്ക്(20/06/2025) ഉണ്ടായ റോഡപകടത്തിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന മലയാളി ദമ്പതികൾ മരണമടഞ്ഞു.





താനെ- റായ്ഗഡ്  ജില്ലകളുടെ അതിർത്തി പ്രദേശമായ കർജത്ത്  നെരേളിൽ  ഇന്നുച്ചക്ക്(20/06/2025) ഉണ്ടായ റോഡപകടത്തിൽ   ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന മലയാളി ദമ്പതികൾ മരണമടഞ്ഞു.


അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും  കർജത്ത് നെരേൾ മൾട്ടി സ്പെഷ്യാലിറ്റി  ഹോസ്പിറ്റലിൽ  പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല 


ചെങ്ങന്നൂർ സ്വദേശികളായ വിനോദ് പിളളയും (65) ഭാര്യ സുഷമയും( 58)  ദീർഘകാലം  താനെയിലായിരുന്നു സ്ഥിരതാമസം. സർവീസിൽ നിന്നും  വിരമിച്ച ശേഷം  കൃഷിയും ഫാം ഹൗസുമായി ബന്ധപ്പെട്ട് കർജത്ത്  - നെരേളിലേക്ക് താമസം മാറ്റിയിരുന്നു. അതിനിടയിലാണിന്ന്   ദാരുണമായ അപകടം  ഉണ്ടായത് . 


താനെയിൽ നിന്നും  അടുത്ത ബന്ധുക്കൾ  നെരേളിലെ ആശുപത്രിയിലെത്തിയ ശേഷം ഭൗതിക ശരീരം  കർജത്ത്  സബ് ജില്ലാ ആശുപത്രിയിലേക്ക്  മാറ്റിയ ശേഷം മെഡിക്കോ ലീഗൽ നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കൾ  ഏറ്റുവാങ്ങി താനെയിൽ  എത്തിച്ച്  നാളെ (21/06/2025)  സംസ്കരിക്കും 


കർജത്തിലെ  മുതിര്‍ന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ ഹരിദാസ് നായരുടെ നേതൃത്വത്തിൽ കർജത്ത്  നെരേളിലെ മലയാളി സമൂഹം ബന്ധുക്കൾക്ക്  ആവശ്യമായ  അനുബന്ധ സഹായങ്ങൾ നൽകി പോലീസ് സ്റ്റേഷനിലും ആശുപത്രിയിലും സഹായിച്ചു 🙏 


*#ടീം ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായ വേദി*


*Federation  of All India Marunadan Malayali Associations( FAIMA) Maharashtra*


തീയതി 20/06/2025 @ 08.30PM