🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
മുണ്ടക്കയം
സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷാചാരണത്തിന്റെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടക്കുന്ന റൈസിംഗ് പൂഞ്ഞാർ നിക്ഷേപ സംഗമത്തിന്റെ മുന്നോടിയായി കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ മുണ്ടക്കയം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ മുന്നൊരുക്ക സെമിനാർ നടന്നു. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വെച്ചും ഭക്ഷ്യോപാധികളായ കാർഷിക ഉത്പന്നങ്ങൾ മൂല്യ വർധിത ഉൽപ്പന്നങ്ങളാക്കി അധിക വരുമാനം നേടുന്നത് സംബന്ധിച്ചുമാണ് സെമിനാർ നടത്തിയത്.
ഇതോടൊപ്പം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബേക്കറി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് സംബന്ധിച്ചും, ബ്യൂട്ടീഷൻ കോഴ്സിലും പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സെമിനാറിൽ വച്ച് നടന്നു
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷയായി. യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ് കൃഷ്ണകുമാർ, പി കെ പ്രദീപ് , ടി.ജെ മോഹനൻ, ജോഷി മംഗലം,ജൂബി അഷറഫ് ചക്കാലയ്ക്കൽ, മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്ക്, പഞ്ചായത്ത് അംഗങ്ങളായ സി വി അനിൽകുമാർ , സുലോചന സുരേഷ്, ഷിജി ഷാജി തുടങ്ങിയവരും, മറ്റു പൊതുപ്രവർത്തകർ രാഷ്ട്രീയ നേതാക്കൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ജൂൺ 9ന് ഈരാറ്റുപേട്ടയിൽ നടക്കുന്ന നിക്ഷേപ സംഗമത്തിലൂടെ ആയിരം കോടി രൂപയിൽ കുറയാത്ത നിക്ഷേപം ഉറപ്പുവരുത്തുകയും അതിലൂടെ പതിനായിരത്തിൽ കുറയാതെ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യം വെച്ച് വിഷൻ 2030 എന്ന കാഴ്ചപ്പാടോടെ ആണ് റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്സ് മീറ്റ് നടത്തുന്നത് എന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ടൂറിസം,ഐ.ടി,റബർ, ഭക്ഷ്യോപാധികളുടെ മൂല്യ വർധിത ഉത്പാദന സംസ്കരണ യൂണിറ്റുകൾ, സുഗന്ധവ്യഞ്ജനാധിഷ്ഠിത ഉൽപന്ന നിർമ്മാണങ്ങൾ, തടി വ്യവസായങ്ങൾ എന്നീ മേഖലകളിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംരംഭകത്വ മേഖല വികസിപ്പിച്ച് മികച്ച വരുമാനസ്രോതസുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവ ലക്ഷ്യം വെച്ചാണ് ഇത്തരമൊരു മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത് എന്നും എംഎൽഎ പറഞ്ഞു.
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰