ചിറക്കടവ്: കോൺഗ്രസ് ചിറക്കടവ് ഈസ്റ്റ് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കും കലാമികവ് പുലർത്തിയവർക്കും പുരസ്‌കാരം നൽകി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.പി.സതീശ് ചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. ഇന്ദുകല എസ്.നായർ അധ്യക്ഷത വഹിച്ചു. ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് മുഖ്യപ്രഭാഷണം നടത്തി. സനോജ് പനക്കൽ, അഡ്വ.അഭിലാഷ് ചന്ദ്രൻ, അഡ്വ.സുരേഷ് ടി.നായർ, ടി.പി.രവീന്ദ്രൻപിള്ള, ശ്യാംബാബു, സി.ജി.രാജൻ, വി.കെ.ബാബുരാജ്, സൂരജ്ദാസ്, ബിജുമുണ്ടുവേലി, രാജൻ വടക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.
news malayalam updates:മഹാത്മാഗാന്ധി കുടുംബസംഗമം
ജൂൺ 03, 2025
news malayalam