News Malayalam

Hot Widget

Type Here to Get Search Results !

The News Malayalam updates - ഇറാൻ – ഇസ്രയേൽ വെടിനിർത്തലിന് ധാരണയെന്ന് ട്രംപ്*

The News Malayalam updatesആര്യാടൻ ഷൗക്കത്ത് വിജയിച്ചു...നിലമ്പൂരിൽ എൽഡിഎഫിൻ്റെ കോട്ട തകർത്ത് തിരിച്ചുപിടിച്ച് യു.ഡി.എഫിലൂടെ ആര്യദൻ ഷൗക്കത്ത് നിലമ്പൂർ: ഏറെ വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ കോട്ട തകർത്ത് നിലമ്പൂർ തിരിച്ചു പിടിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം കൈവരിച്ചു. 11,432 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 76,493 വോട്ടും സ്വരാജ് 65,061 വോട്ടും പിടിച്ചു. യു.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി.വി. അൻവർ 19,946 വോട്ട് പിടിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് 8,706 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നെടുത്തൊടി 2,401 വോട്ടും പിടിച്ചു. വോട്ട് നില സംബന്ധിച്ച അന്തിമ കണക്ക് പുറത്തുവരാനുണ്ട്. മണ്ഡലത്തിലെ ആകെയുള്ള 2,32,057 വോട്ടർമാരിൽ 1,76,069 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 -