ഒടുവിൽ ഷാലറ്റിനെ അവസാനമായി കാണുന്നതിന് അമ്മയെത്തി; സംസ്‌കാരം നാളെ ഇടുക്കി : ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ മാതാവ് ജിനു ഇന്ന് നാട്ടിലെത്തി. മകന്റെ മരണ വാർത്തയറിഞ്ഞിട്ടും നാട്ടിലെത്താൻ കഴിയാതെ കുവൈറ്റിൽ കുടുങ്ങിയ അമ്മയുടെ വാർത്ത നാടിന് വേദനയായിരുന്നു. സഭ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫ് അലി, ജനപ്രതിനിധികൾ എന്നിവരുടെ സമയോചിതമായ ഇടപെടൽ അവസാനമായി ആ അമ്മയ്ക്ക് മകനെ ഒന്ന് കാണാൻ വഴിയൊരുക്കി. ഇന്ന് രാവിലെ 11:15ന് ജിനു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ് ഷാനറ്റിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഷാനറ്റിന്റെ മൃതദേഹം നാളെ (ചൊവ്വഴ്‌ച്ച) പകൽ വീട്ടിലെത്തിക്കും. ഉച്ചക്ക് 2 മണിക്ക് ശുശ്രൂഷ ആരംഭിച്ച്, വൈകുന്നേരം 3 മണിക്ക് ഒലിവുമല സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ പൊതുദർശനത്തിന് ശേഷം, 4 മണിക്ക് പള്ളിയിലെ ശുശ്രൂഷകക്ക് ശേഷം സംസ്കാരം നടത്തും. കുഞ്ഞനുജന് ആദരാഞ്ജലികളോടെ 🙏🙏🙏
ജൂൺ 23, 2025
ഇടുക്കി : ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ മാതാവ് ജിനു ഇന്ന് നാട്ടിലെത്തി. മകന്റെ മരണ വാർത്തയറിഞ്ഞിട്…