അഹമ്മദാബാദ് : എയർ ഇന്ത്യ വിമാനം തകർന്ന അപകടത്തിൽ മരണമടഞ്ഞവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന പത്തനംതിട്ട പുല്ലാട്ട് സ്വദേശിനി രഞ്ജിത ജി നായരുടെ മൃതശരീരം ഡി എൻ എ പരിശോധനയിൽ തിരിച്ചറിഞ്ഞു. മൃതശരീരം ചൊവ്വാഴ്ച നാട്ടിൽ എത്തിക്കുമെന്ന് അധികൃതർ പറയുന്നു. അഹമ്മദാബാദിൽ തങ്ങുന്ന സഹോദരൻ രതീഷും ബന്ധു ഉണ്ണിക്കൃഷ്ണനും മൃതശരീരത്തെ അനുഗമിക്കും. സഹോദരന്റെ ഡി എൻ എ പരിശോധനയിൽ വ്യക്തത വരാതിരുന്നതുമൂലം രഞ്ജിതയുടെ മാതാവ് തുളസിയുടെ രക്ത സാമ്പിൾ ശേഖരിച്ചു ഗാന്ധിനഗറിലെ ലാബിൽ എത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മൃതശരീരം തിരിച്ചറിഞ്ഞത് .
ദുരന്തത്തിൽ മരിച്ച 247 പേരുടെ മൃദേഹങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ ഭൂരിഭാഗം മൃതശരീരങ്ങളും ബന്ധുക്കൾക്ക് കൈമാറി. ബാക്കി വന്ന എട്ടു പേരിൽ രഞ്ജിതയുടെ കൂടി തിരിച്ചറിഞ്ഞിരിക്കുകയാണ്.
രഞ്ജിതയുടെ പണിപൂർത്തിയാക്കാത്ത വീട്ടിലേക്ക് മൃതശരീരം എത്തിക്കുമ്പോൾ പൂവണിയാത്ത സ്വപ്നം ബാക്കിയാകുകയാണ് . ഗൃഹ പ്രവേശന ചടങ്ങുകൾ ഉടൻ പൂർത്തിയാക്കി അമ്മയെയും മക്കളെയും പുതിയ വീട്ടിലേക്ക് മാറ്റിപാർപ്പിക്കാനുള്ള രഞ്ജിതയുടെ സ്വപ്നത്തിന് ചിറകു കരിഞ്ഞു വീണത് ഈ മാസം 12 ന് വ്യാഴാച്ചയായിരുന്നു .
അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്രീയ വിമാന താവളത്തിൽ നിന്നും ലണ്ടനിലേക്ക് പറന്നുയർന്ന ഉടൻ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീം ലൈനർ 787 വിമാനം ജനവാസ കേന്ത്രമായ മേഘാനി നഗറിൽ തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ ഗുജറാത്ത് മുൻ മഖ്യമന്ത്രി വിജയ് രൂപാണി അടക്കം വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും മരണമടഞ്ഞിരുന്നു. 294 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട് എങ്കിലും പ്രദേശ വാസികളുടെ സംഖ്യയിൽ അവ്യക്തത നിലനിൽക്കുന്നു. ഗുജറാത്തി ചലച്ചിത്ര നിർമിതാവ് മഹേഷ് ജീരവാല അപകടത്തിൽ മരിച്ചിരുന്നെങ്കിലും ബന്ധുക്കൾക്ക് പിന്നീട് ഡി എൻ എ പരിശോധനയിൽ ആണ് കണ്ടെത്താൻ കഴിഞ്ഞത്. സഹോദരൻ നൽകിയ പരാതി അനുസരിച് രണ്ടു ദിവസമായി കാണാതിരുന്ന മഹേഷ് ജീരവലയെ സിവിൽ ആശുപത്രിയിൽ നിന്നും ലഭിച്ച തിരിച്ചറിയാൻ കഴിയാത്ത അജ്ഞാത മൃതശരീരങ്ങളിൽ നിന്നും കണ്ടെത്തുകയായിരുന്നു.