_കാഞ്ഞിരപ്പള്ളി:_ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ റിട്ട. മലയാളം അധ്യാപകനും ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യനുമായിരുന്ന പാറത്തോട് മട്ടയ്ക്കൽ *പി.എസ്. ജോൺ സാർ (97)* അന്തരിച്ചു.
ലോകത്തെ വിസ്മയിപ്പിച്ച കായിക പ്രതിഭയായിരുന്നു സാർ. 85-ാം വയസ്സിൽ ഫ്രാൻസിലെ ലിയോണിൽ നടന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണവും ഒരു വെങ്കലവും നേടിയാണ് ചരിത്രം കുറിച്ചത്.
🥇 80 മീറ്റർ ഹർഡിൽസ് - സ്വർണം
🥇 200 മീറ്റർ ഹർഡിൽസ് - സ്വർണം
🥉 ലോംഗ് ജമ്പ് - വെങ്കലം
മൃതദേഹം ഇന്നലെ (22-10-2026) വൈകിട്ട് 5 മണിക്ക് വസതിയിൽ എത്തിച്ചു. സംസ്കാരം *ഇന്ന് (23-10-2026) രാവിലെ 10.30ന് മുണ്ടക്കയം ബെഥേൽ മാർത്തോമാ പള്ളിയിൽ.*
പ്രായത്തെ തോൽപ്പിച്ച പോരാളിക്ക് ആദരാഞ്ജലികൾ 🙏
#PSJohnSir #Parathode #Kanjirappally #Mundakayam #Obituary #WorldChampion #MastersAthletics #Teacher #MalayalamTeacher #Inspiration #Nattuvartha #Thenewsmalayalam #PapesNews
