Kottayam
നെടുംകുന്നം: 120 വർഷത്തെ പാരമ്പര്യമുള്ള ചിറമത്താൽ ഹോട്ടലിനെയും ഉടമ സുകുമാരൻ നായർ എന്ന മാമനെയും അഭിനന്ദിച്ച് കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ. ബേബി.
നെടുംകുന്നം ടൗണിൽ ഹോട്ടൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യത്തെ നിലനിർത്തി, രുചിയിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുന്ന ചിറമത്താൽ ഹോട്ടൽ മാതൃകയാണെന്നും, മാമന്റെ ആത്മാർത്ഥതയാണ് ഈ വിജയത്തിന് പിന്നിലെന്നും എം.എൽ.എ പറഞ്ഞു.
ഹോട്ടലിൽ ചായ കുടിച്ച ശേഷം മാമന് അഭിനന്ദനങ്ങൾ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.
