*✍️The News Malayalam updates-* *പൂഞ്ഞാർ: വാലാനിക്കൽ വി. ഐ. പുരുഷോത്തമൻ (97) അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*✍️The News Malayalam updates-* *പൂഞ്ഞാർ: വാലാനിക്കൽ വി. ഐ. പുരുഷോത്തമൻ (97) അന്തരിച്ചു.*


കോട്ടയം/ ഈരാറ്റുപേട്ട

പൂഞ്ഞാർ: വാലാനിക്കൽ വി. ഐ. പുരുഷോത്തമൻ (97) അന്തരിച്ചു.. സംസ്കാരം ബുധനാഴ്ച (28 -10 -26)

 രാവിലെ 11ന് വീട്ടുവളപ്പിൽ.

പൂഞ്ഞാർ എസ്.എം.വി. ഹയർ സെക്കൻഡറി സ്കൂൾ മുൻ ഹെഡ്മാസ്റ്ററായിരുന്നു. ഒരു കാലഘട്ടത്തിലെ പൂഞ്ഞാറിൻ്റെ വിദ്യാഭ്യാസം - സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമര സേനാനി, പ്രശസ്ത പ്രഭാഷകൻ, സഹകാരി തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായിരുന്നു. 1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി പൂഞ്ഞാറിൽ നിന്നും മത്സരിച്ചിരുന്നു. പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി 16 വർഷം സേവനം അനുഷ്ഠിച്ചു.

ഭാര്യ: പരേതയായ ഉഷ പുരുഷോത്തമൻ (ആലപ്പുഴ തൈയിൽ കുടുംബാംഗം).

മക്കൾ: ഡോ. ദീപ പുരുഷോത്തമൻ, ദിലീപ് കുമാർ (ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ്, പൂഞ്ഞാർ), ദിവ്യ.

മരുമക്കൾ: പരേതനായ വിനോദ് മാടയിൽ (കോഴിക്കോട്), ആര്യ നീലിയാനിക്കുന്നേൽ (തൊടുപുഴ മഞ്ചിക്കല്ല്), ദീപു കൃഷ്ണഭവൻ (കരുനാഗപ്പള്ളി).

*ആദരാഞ്ജലികൾ 🌹*

#പൂഞ്ഞാർ #ചരമവാർത്ത #വാളനിക്കൽ #കേരള വാർത്ത #കാഞ്ഞിരപ്പള്ളി

#ദി ന്യൂസ് മലയാളം