*✍️The News Malayalam updates-* *ചരിത്രം കുറിക്കാൻ നാളെ 7.15 PM ന് - ഒരു ലോകം ഒരു പ്രാർത്ഥന: 10 ലക്ഷം പേർ ഒരേ സമയം ദൈവദശകം ആലപിക്കുന്നു | Global Daivadasakam*

Hot Widget

Type Here to Get Search Results !

*✍️The News Malayalam updates-* *ചരിത്രം കുറിക്കാൻ നാളെ 7.15 PM ന് - ഒരു ലോകം ഒരു പ്രാർത്ഥന: 10 ലക്ഷം പേർ ഒരേ സമയം ദൈവദശകം ആലപിക്കുന്നു | Global Daivadasakam*



*ചരിത്രം കുറിക്കാൻ നാളെ 7.15 PM ന് നമുക്കും ഒന്നിക്കാം 🙏*

*ഒരു ലോകം ഒരു പ്രാർത്ഥന*

ശ്രീനാരായണ ഗുരുദേവന്റെ വിശ്വപ്രസിദ്ധമായ *ദൈവദശകം* ചരിത്രത്തിൽ ആദ്യമായി ലോകമെമ്പാടുമുള്ള *10 ലക്ഷം പേർ ഒരേ സമയത്ത് ഒരേ സ്വരത്തിൽ* ആലപിക്കുന്ന ചരിത്ര മുഹൂർത്തത്തിന് നാളെ സാക്ഷ്യം വഹിക്കും.

*🗓️ തീയതി: 2026 ഒക്ടോബർ 25, ഞായറാഴ്ച*

*🕢 സമയം: വൈകിട്ട് 7.15 PM (ഇന്ത്യൻ സമയം)*

ജർമ്മനിയിലെ *ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ്* ചെയർമാൻ കൊല്ലം സ്വദേശി *ഡോ. വരുൺ രാധാകൃഷ്ണന്റെ* ആശയത്തിൽ നിന്ന് ഉടലെടുത്തതാണ് ഈ ആഗോള പ്രാർത്ഥനാ സംഗമം. ജർമ്മനിയിലെ ബീലഫെൽഡിലെ യോഗവിദ്യ ആശ്രമത്തിൽ 350 വിദേശികൾ ജർമ്മൻ ഭാഷയിൽ ദൈവദശകം ആലപിച്ചതിൽ നിന്ന് ലഭിച്ച പ്രചോദനമാണ് ഈ ബൃഹത് പദ്ധതിക്ക് പിന്നിൽ.

*പരിപാടിയുടെ പ്രത്യേകതകൾ:*

- *50-ലധികം രാജ്യങ്ങളിൽ* നിന്നുള്ള പങ്കാളിത്തം

- മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, ജർമ്മൻ ഭാഷകളിൽ ആലാപനം

- ഗുരുമന്ദിരങ്ങളിലും, ഭവനങ്ങളിലും, പൊതു ഇടങ്ങളിലും വെള്ള വസ്ത്രം ധരിച്ച് ദീപം തെളിച്ച് പ്രാർത്ഥന

- കേരളത്തിൽ എസ്.എൻ.ഡി.പി യോഗം, ശാഖായോഗങ്ങൾ, ഗുരുധർമ്മ പ്രചരണസഭ തുടങ്ങിയ എല്ലാ പ്രസ്ഥാനങ്ങളും പങ്കാളികളാകുന്നു

വെള്ളാപ്പള്ളി നടേശൻ മുഖ്യ രക്ഷാധികാരിയായ 51 അംഗ കമ്മിറ്റിയാണ് ഭാരതത്തിൽ പരിപാടിക്ക് നേതൃത്വം നൽകുന്നത്. ചാത്തന്നൂർ യൂണിയനിലെ 54 ശാഖകളിലും ദുബായിൽ 500 പേരെയും ഉൾപ്പെടെ ലോകമെമ്പാടും തയ്യാറെടുപ്പുകൾ പൂർത്തിയായി.

നമുക്കും പങ്കാളിയാകാം ഈ ചരിത്ര മുഹൂർത്തത്തിൽ...

*YouTube Live: http://globaldaivadasakam.online*