Kottayam
*പൊൻകുന്നം*
പൊൻകുന്നം, കൊപ്രാക്കളം ഗുഡ്സമരിറ്റൻ ആശുപത്രിയുടെ ഉടമയും പ്രധാന ഡോക്ടറുമായ *ഡോ. കെ. ജെ. ജോൺ* നിര്യാതനായി.
35 വർഷത്തിലേറെയായി പൊൻകുന്നം മേഖലയിലെ ആയിരക്കണക്കിന് രോഗികൾക്ക് സ്നേഹത്തോടെയും കരുതലോടെയും ചികിത്സ നൽകിയ "ജോൺ ഡോക്ടർ" എന്നറിയപ്പെടുന്ന അദ്ദേഹം, കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിലും ചെങ്ങളം മേഴ്സി ആശുപത്രിയിലും ദീർഘകാലം സേവനം ചെയ്തിരുന്നു.
രോഗികളുടെ വേദന സ്വന്തം വേദനയായി കണ്ട അദ്ദേഹം ചികിത്സയെ ഒരു തൊഴിലായി മാത്രമല്ല, മനുഷ്യസേവനത്തിനുള്ള ദൈവവിളിയായിട്ടാണ് കണ്ടിരുന്നത്.
പൊൻകുന്നത്ത് പി.പി.റോഡിൽ കൊപ്രാക്കളം സിസിലിയാമ്മ ജോൺ മെമ്മോറിയൽ ഗുഡ് സമരിറ്റൻ ആശുപത്രി ഡയറക്ടറും സി.എം.ഒ.യുമായ കൊപ്രാക്കളം കണയംപ്ലാക്കൽ ഡോ.കെ.ജെ.ജോൺ (87) അന്തരിച്ചു. ഭാര്യ: പരേതയായ സിസിലിയാമ്മ ജോൺ(കൈനകരി, ആലപ്പുഴ). മക്കൾ: ഡോ.സിന്ധു കെ.ജോൺ(യു.എസ്.എ.), ഡോ.സിനോജ് കെ.ജോൺ(യു.എസ്.എ.), ഡോ.സിജോ കെ.ജോൺ, ഡോ.ശ്രുതി കെ.ജോൺ. മരുമക്കൾ: ഡോ.സോണി, ഡോ.വനേസാ(എൻജിനീയർ, യു.എസ്.എ.), ഡോ.ജോസ്മി, ഡോ.അനിൽ എബ്രഹാം. സംസ്‌കാരം ശനിയാഴ്ച അഞ്ചിന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.
`# The news Malayalam.com #Ponkunnam #DrKJJohn #Obituary #GoodSamaritanHospital #Kanjirappally #Condolences #ജോൺഡോക്ടർ`
