*the news malayalam today* *KSRTC യിൽ AI വിപ്ലവം: നാളെ മുതൽ WhatsApp-ൽ ടിക്കറ്റ് ബുക്ക് ചെയ്യാം*

Hot Widget

Type Here to Get Search Results !

*the news malayalam today* *KSRTC യിൽ AI വിപ്ലവം: നാളെ മുതൽ WhatsApp-ൽ ടിക്കറ്റ് ബുക്ക് ചെയ്യാം*

 


*The news http://Malayalam.com*

തിരുവനന്തപുരം

*തിരുവനന്തപുരം:* കെ.എസ്.ആർ.ടി.സി.യുടെ സേവനങ്ങളിൽ മറ്റൊരു ഡിജിറ്റൽ മുന്നേറ്റം. യാത്രക്കാർക്ക് നിമിഷങ്ങൾക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള *AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം* നാളെ *2026 ഓഗസ്റ്റ് 6* മുതൽ നിലവിൽ വരും.


ഗതാഗത വകുപ്പ് മന്ത്രി *ശ്രീ. സി. പി. ജോൺ* നാളെ രാവിലെ *11.00 മണിക്ക്* തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.

*ചടങ്ങിലെ പ്രധാന പരിപാടികൾ*

- AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം

- സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച KSRTC ജീവനക്കാർക്കും യൂണിറ്റിനുമുള്ള അവാർഡ് ദാനം  

- KSRTC യുടെ *24x7 കസ്റ്റമർ കെയർ ടോൾ ഫ്രീ 149* സേവനത്തിന്റെ ഉദ്ഘാടനം

- നവീകരിച്ച *KSRTC കൊറിയർ സംവിധാനം* ഉദ്ഘാടനം

ഗതാഗത സെക്രട്ടറി *ശ്രീമതി. ടി.വി. അനുപമ IAS* സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി *ശ്രീ. കെ. മുരളീധരൻ* അധ്യക്ഷത വഹിക്കും. KSRTC CMD പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിക്കും.

പൊതുഗതാഗതം കൂടുതൽ സാങ്കേതികവും ജനസൗഹൃദവുമാക്കുകയാണ് KSRTC യുടെ ലക്ഷ്യം.

*The news http://Malayalam.com, തിരുവനന്തപുരം*

#TheNewsMalayalam #KSRTC #WhatsAppTicketing #DigitalKerala

news malayalam