### *ദി ന്യൂസ് മലയാളം - ബ്ലോഗ് ന്യൂസ്*
കോട്ടയം
*എലിക്കുളം:* എലിക്കുളം ഗ്രാമപഞ്ചായത്തിലെ കൃഷിയിടം ടൂറിസം സാധ്യതകൾ പകർത്താൻ കാഞ്ഞിരപ്പള്ളിയിലെ കർഷകർ എലിക്കുളത്ത് സന്ദർശനം നടത്തി.
മടുക്കക്കുന്ന് കുരുവിനാക്കുന്നേൽ സിദ്ധാർത്ഥ് ഡൊമിനിക്കിൻ്റെ ഡ്രാഗൺ ഫ്രൂട്ട് പ്രധാന വിളയായുള്ള സമ്മിശ്ര കൃഷിത്തോട്ടം, ചെങ്ങളം പഴേപറമ്പിൽ ജോസ് പി കുര്യൻ്റെ പാറക്കുളം, ആനിത്തോട്ടം ജൂബിച്ചൻ ആൻ്റണിയുടെയും സലേഷ് ആൻ്റണിയുടെയും റമ്പൂട്ടാൻ തോട്ടങ്ങൾ, കണ്ണെത്താദൂരത്തെ പൈനാപ്പിൾ തോട്ടങ്ങൾ സന്ദർശിച്ച സംഘം.
എലിക്കുളം ഗ്രാമപഞ്ചായത്തും, കൃഷിഭവനും, എലിക്കുളം ഫാം ടൂറിസം ക്ലബ്ബും ചേർന്നാണ് ആതിഥേയത്വം വഹിച്ചത്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് *അഡ്വ. പി.എ.ഷെമീറിൻ്റെ* നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ജോണിക്കുട്ടി മഠത്തിനകം, ആനക്കൽ ഫാർമേഴ്‌സ് സൊസൈറ്റി രക്ഷാധികാരി ജോളി മടുക്കക്കുഴി, സെക്രട്ടറി ബേബിച്ചൻ പടിഞ്ഞാറെമുറിയിൽ, ട്രഷറർ മനോജ് കപ്പലുമാക്കൽ, കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് ജോർഡിൻ കിഴക്കേതലയ്ക്കൽ, ജോമോൻ പടിഞ്ഞാറെമുറിയിൽ തുടങ്ങിയ സംഘമാണ് എത്തിയത്.
എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് *യമുന പ്രസാദ്*, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി ജയിംസ് ജീരകത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അവെർ ജോഷി കെ. ആൻ്റണി കുഴിക്കാട്ടുതാഴെ, കർഷകൻ സിദ്ധാർത്ഥ് ഡൊമിനിക്, ഫാം ടൂറിസം ക്ലബ്ബ് പ്രസിഡൻ്റ് മാത്യു കൊക്കാട്ട് തോമസ് എന്നിവർ ചേർന്ന് ഡ്രാഗൺ ഫ്രൂട്ട് പഴക്കൂട നൽകി സംഘത്തെ സ്വീകരിച്ചു.
എലിക്കുളത്തിൻ്റെ തനത് വിളയിനങ്ങളായ *ചീരാംകുഴി ബ്ലാക്ക് ഗോൾഡ് കുരുമുളക്*, *ചെങ്ങളം വരിക്കപ്ലാവ്* എന്നിവയുടെ തൈകളും, പൊന്നൊഴുകും തോടിൻ്റെ ഓരത്ത് കാപ്പുകയത്ത് വിളഞ്ഞ വിഷരഹിത അരിയായ *'എലിക്കുളം റൈസും'* സമ്മാനമായി നൽകി.
ഗ്രാമ പഞ്ചായത്തംഗങ്ങളായ അബ്ദുൾ കരീം, ജിബിൻ ശൗര്യാംകുഴിയിൽ, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, കൃഷി ഓഫീസർ കെ. പ്രവീൺ, ഫാം ടൂറിസം ക്ലബ്ബ് കോർഡിനേറ്റർ എ.ജെ അലക്സ് റോയ്, സെക്രട്ടറി ജോസ് പി കുര്യൻ, അസി. പ്രിൻസി എച്ച്, ജെയിംസ് ജീരകത്തിൽ, കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, ഫിലിപ്പ് മാത്യു കണയങ്കൽ തുടങ്ങിയവർ കർഷകരുമായി സംവദിച്ചു.
*ഫോട്ടോ ക്യാപ്ഷൻ-*
എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഫാം ടൂറിസത്തെക്കുറിച്ച് പഠിക്കാനെത്തിയ കാഞ്ഞിരപ്പള്ളിയിലെ കർഷകർക്ക് ഡ്രാഗൺ ഫ്രൂട്ടിൻ്റെ പഴക്കൂട കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ പി.ഐ. എ ഷെമീറിന് നൽകി സ്വീകരിക്കുന്നു ...
`#The NewsMalayalam #Elikulam #FarmTourism #Kanjirappally #Kottayam #KeralaFarmers #DragonFruit #ElikulamPanchayat #KanjirappallyBlock`
#### *ബന്ധപ്പെടുക:*
📞 9447509156 / 9496800915
📧 surendrankodi@gmail.com
