Kottayam
*കാഞ്ഞിരപ്പള്ളി*: കേന്ദ്ര റബർ ബോർഡ് അംഗങ്ങളായി പത്തനംതിട്ട എം.പി *ആന്റോ ആന്റണി*, രാജ്യസഭാ എം.പിമാരായ *ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട*, *രാജിബ് ഭട്ടാചാര്യ* എന്നിവരെ നിയമിച്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. റബർ ബോർഡ് ചെയർമാൻ എൻ. ഹരി ആണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. മൂന്ന് വർഷമോ ലോക്‌സഭാ-രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്നതുവരെയോ ആയിരിക്കും നിയമനം. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു.
റബർ കർഷകരുടെ പ്രശ്നങ്ങളിൽ ശക്തമായി ഇടപെട്ടിട്ടുള്ള ആന്റോ ആന്റണി എം.പിയുടെ നിയമനം റബർ മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
*#TheNewsMalayalam #AntoAntony #RubberBoard #CentralGovt #Kanjirappally #Pathanamthitta*
