കോട്ടയം
*കൂട്ടിക്കൽ | 2026 നാളെ 30*
കൂട്ടിക്കലിലെ ആദ്യകാല വസ്ത്ര വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായിരുന്ന പരേതനായ ഇ.എ. പരീക്കുട്ടിയുടെ മകൻ *ഐ.പി. ഷെമീർ (ഷാമോൻ - 52)* കുവൈറ്റിൽ ഹൃദയാഘാതം മൂലം നിർയാതനായി.
ഇന്ന് രാവിലെ ബാത്ത് റൂമിൽ കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുഹൃത്തുക്കൾ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂട്ടിക്കലിൽ ദീർഘകാലം വസ്ത്രവ്യാപാരം നടത്തിയിരുന്ന എ.എ. പരീക്കുട്ടിയുടെ മകനായ ഷെമീർ വർഷങ്ങളായി കുവൈറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. നാട്ടുകാർക്കും പ്രവാസി സമൂഹത്തിനും പ്രിയങ്കരനായിരുന്നു.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ കുവൈറ്റിലെ സാമൂഹിക പ്രവർത്തകരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. പ്രാർത്ഥനകൾ 🙏
#മലയാളം_സംവാദം
*#കൂട്ടിക്കൽ #കുവൈത്ത് #അനുശോചനം #ആർഐപി*
*"മരണം ഒരു ഓർമ്മപ്പെടുത്തലാണ്"*
