കോട്ടയം
### *📰 TheNews http://Malayalam.com EXCLUSIVE*
*ശബരിമല തീർത്ഥാടകരുടെ പ്രധാന പാതയോരം വികസനമില്ലാതെ നട്ടംതിരിയുന്നു: മുക്കൂട്ടുതറ പഞ്ചായത്ത് വേണമെന്ന് എംഎൽഎയ്ക്ക് നിവേദനം*
*എരുമേലി:* പൂഞ്ഞാറിന്റെ പ്രിയങ്കരനായ *എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം.ജെ* യ്ക്ക് എരുമേലി ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയുടെ [വികസന സ്വപ്നമായ *പുതിയ മുക്കൂട്ടുതറ ഗ്രാമപഞ്ചായത്ത്* യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ച് പൊതുപ്രവർത്തകൻ *ബിനു നിരപ്പേൽ* നിവേദനം നൽകി.
*ശബരിമല തീർത്ഥാടന പാതയുടെ നാഡീഞരമ്പാണ് മുക്കൂട്ടുതറ.* എരുമേലി, കോരുത്തോട് വഴി വരുന്ന *ശബരിമല തീർത്ഥാടകരുടെ എഴുപത് ശതമാനത്തിൽ കൂടുതൽ വരുന്ന ഭക്തർ കടന്നുപോകുന്നത് ഇതു വഴിയാണ്.* എന്നിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഈ മേഖല ഇന്നും പിന്നോക്കമാണ്.
കിഴക്കൻ മേഖലയുടെ വികസന മുരടിപ്പിന് ഏക പരിഹാരം മുക്കൂട്ടുതറ കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത് രൂപീകരിക്കുകയാണെന്ന് നിവേദനത്തിൽ ബിനു നിരപ്പേൽ ചൂണ്ടിക്കാട്ടി. *റോഡ്, കുടിവെള്ളം, ആരോഗ്യം, മാലിന്യ സംസ്കരണം* തുടങ്ങിയ മേഖലകളിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകും.
നിവേദനം അനുഭാവപൂർവ്വം സ്വീകരിച്ച എംഎൽഎ സെബാസ്റ്റ്യൻ എം.ജെ, വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായി ബിനു നിരപ്പേൽ പറഞ്ഞു.
നിവേദനം നൽകുന്ന വേളയിൽ കോൺഗ്രസ് എരുമേലി മണ്ഡലം പ്രസിഡണ്ട് *റെജി അമ്പാറ, ഷിജോ മോൻ, ലിജോ , സനീഷ്* എന്നിവർ സന്നിഹിതരായിരുന്നു.
*റിപ്പോർട്ടർ - സുരേന്ദ്രൻ കൊടിത്തോട്ടം , TheNews http://Malayalam.com, എരുമേലി*
*21 ജൂൺ 2026*
*_#TheNewsMalayalam #MukkoottutharaPanchayat #SebastianMJMLA #BinuNirappel
#ErumelyNews #SabarimalaRoute #KottayamPolitics #PoonjarMLA
#NewPanchayat #DevelopmentNews #RejiAmbara #KeralaNews
#BreakingNews #Mukkoottuthara #KeralaGovernment #TheNewsExclusive_*
