Kottayam
*എലിക്കുളം:* പനമറ്റം ഭഗവതിക്ഷേത്രത്തിലെ കലശോത്സവത്തിന് സമാപനം കുറിച്ച് ചൊവ്വാഴ്ച രാത്രി നടന്ന കാഴ്ചശ്രീബലി എഴുന്നള്ളിപ്പിന് ഗംഭീര പാണ്ടിമേളം അരങ്ങേറി.
പ്രശസ്ത വാദ്യകലാകാരൻ ചൊവ്വല്ലൂർ മോഹനവാര്യരുടെ പ്രാമാണികത്വത്തിൽ നൂറിലേറെ കലാകാരന്മാർ പങ്കെടുത്ത മേളം ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കി. ചെണ്ട, ഇലത്താളം, കൊമ്പ്, കുഴൽ എന്നിവയുടെ താളലയങ്ങൾ ഉത്സവത്തിന് പൊലിമ കൂട്ടി.
കലശോത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ചശ്രീബലി എഴുന്നള്ളിപ്പ് ദർശിക്കാൻ നൂറുകണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തിയിരുന്നു.
#Elikkulam #PanamattamTemple #Kalasholsavam #PandiMelam #ChovvalloorMohanavarier #KazhchaSreebali #Kanjirappally #TempleFestival #KeralaTradition #ChendaMelam #എലിക്കുളം #പനമറ്റം #കലശോത്സവം #പാണ്ടിമേളം #ചൊവ്വല്ലൂർമോഹനവാര്യർ #കാഴ്ചശ്രീബലി #ക്ഷേത്രോത്സവം #വീക്ഷണം
