കോട്ടയം/ തിടനാട്
പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം.ജെക്ക് തിടനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം. വികസന മുന്നേറ്റങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന എംഎൽഎയെ വരവേൽക്കാൻ വൻ ജനാവലി തടിച്ചുകൂടി.
കർഷകർക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേക മുൻഗണന നൽകുമെന്ന് എംഎൽഎ പറഞ്ഞു. "പൂഞ്ഞാർ മണ്ഡലത്തെ കേരളത്തിലെ ഏറ്റവും മികച്ച വികസിത മണ്ഡലമാക്കി മാറ്റും. കർഷകരുടെ വരുമാനം വർധിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കും. റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് പുതിയ വേഗത കൈവരിക്കും" - നന്ദി പ്രസംഗത്തിൽ അദ്ദേഹം ഉറപ്പ് നൽകി.
ജനപക്ഷം പാർട്ടിയിൽ നിന്നും കോൺഗ്രസിലേക്ക് കടന്നുവന്ന അപ്പച്ചൻ തെളിയിൽ, ജോസുകുട്ടി വയലിൽ കളപ്പുര എന്നിവർക്ക് എംഎൽഎ മെമ്പർഷിപ്പ് വിതരണം ചെയ്തു.
മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിൽ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. DCC മെമ്പർമാരായ പി.എച്ച് നൗഷാദ്, വർക്കിച്ചൻ വയംപോത്തനാൽ, സുരേഷ് കാലായിൽ, ബിനോ ജോസഫ്, ധന്യാ ജോസ്, നൈസ് റോയി, ജോസുകുട്ടി കോക്കാട്ട്, ജെസ്സി ഷിബു, ബേബിച്ചൻ പരവരാകത്ത്, അനീഷ് നീണ്ടൂർ, ജോണി കാക്കനാട്ട്, മോഹനകുമാർ കുമ്മണ്ണൂർ, ഔസേപ്പച്ചൻ കിണറ്റുകര, ബിജു പാറയിൽ, ഔസേപ്പച്ചൻ പൊട്ടനാനിയിൽ തുടങ്ങിയവർ സംസാരിച്ചു.
#Thidanad #PoonjarMLA #AdvSebastianMJ #CongressParty #ThidanadCongress #PoonjarConstituency #KottayamPolitics #KeralaCongress #FarmersWelfare #DevelopmentWorks #InfrastructureDevelopment #CongressMandalamCommittee #Kanjirappally #KeralaPolitics #MassReception #NewMembership #JanapakshamToCongress #VikasanaPunnjar #RuralDevelopment #CongressMeeting
