*the news malayalam updates-*. *### *പേട്ട ഗവഃ ഹൈസ്‌കൂളിൽ പ്രവേശനോത്സവം: "സ്വപ്നത്തിലേക്ക് നടക്കുക" എന്ന് എംഎൽഎ പ്രൊഫ. റോണി കെ ബേബി*

Hot Widget

Type Here to Get Search Results !

*the news malayalam updates-*. *### *പേട്ട ഗവഃ ഹൈസ്‌കൂളിൽ പ്രവേശനോത്സവം: "സ്വപ്നത്തിലേക്ക് നടക്കുക" എന്ന് എംഎൽഎ പ്രൊഫ. റോണി കെ ബേബി*




കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്‌കൂളിലെ ഈ വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണി കെ ബേബി ഉദ്ഘാടനം ചെയ്തു.


"നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് മുൻപ് നിങ്ങൾ സ്വപ്നം കാണണം" എന്ന മഹാനായ എ.പി.ജെ അബ്ദുൽ കലാമിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് എംഎൽഎ നവാഗതരെ അഭിസംബോധന ചെയ്തത്. "നമ്മുടെ ഉറക്കം നഷ്‌ടപ്പെടുത്തുന്നതാണ് യഥാർഥ സ്വപ്നം എന്ന് കൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്. പോകെ പോകെ നിങ്ങൾക്ക് ഈ വാക്കുകളുടെ അർത്ഥം മനസിലാകും. നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിലേക്ക് നടക്കുക. അത് സഫലമാകട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് അതിന് എല്ലാ പിന്തുണയും നൽകി ഞങ്ങളെല്ലാം ഒപ്പമുണ്ട്" എന്ന് എംഎൽഎ കുട്ടികളോട് പറഞ്ഞു.

അക്ഷരദീപം തെളിയിച്ചും മധുരവും പഠനോപകരണങ്ങളും നൽകിയുമാണ് കുരുന്നുകളെ സ്കൂളിലേക്ക് വരവേറ്റത്.

ജില്ലാ പഞ്ചായത്തംഗം അഡ്വ. തോമസ് കുന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. പ്രഥമാധ്യാപിക ഇൻ ചാർജ് സുനിജ പി  ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം ഷൈന ഷാമോൻ , PTA പ്രസിഡന്റ് സജി പി എസ് , അദ്ധ്യാപകരായ ജയ്സൻ തോമസ്, നീതു .പി. എൻ , ഷാലിനി പി. ബി.  രക്ഷിതാക്കൾ, സാമൂഖ്യ - സാംസ്കാരിക - വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

#Veekshanam #Praveshanolsavam2026 #ProfRoniKBaby #ThomasKunnappally #Kanjirappally #PettaHS #APJAbdulKalam #SchoolReopening #വീക്ഷണം #പ്രവേശനോത്സവം #കാഞ്ഞിരപ്പള്ളി #എംഎൽഎ

news malayalam