*തിരുവനന്തപുരം | 2026 മെയ് 25
സാധാരണക്കാരന്റെ നെഞ്ചത്ത് അടിച്ചുകൊണ്ട് കഴിഞ്ഞ LDF സർക്കാർ വർധിപ്പിച്ച കെട്ടിട പെർമിറ്റ് ഫീസ് UDF സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചു. 2022 മുതൽ 2026 വരെയുള്ള കാലയളവിൽ വീടുകൾക്ക് പെർമിറ്റ് എടുത്തവർ അടച്ച മുഴുവൻ തുകയും തിരികെ നൽകാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവായി.
*2026 May 26 മുതൽ അപേക്ഷിക്കാം*
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 26 മുതൽ അതത് പഞ്ചായത്തുകളിൽ അപേക്ഷ നൽകിയാൽ അടച്ച അധിക തുക തിരികെ ലഭിക്കും. ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും.
*"സാധാരണക്കാരന്റെ പ്രശ്നം വീടാണ്"*
"കയറി കിടക്കാൻ ഒരു വീട്, ശുദ്ധമായ വെള്ളം, ശുദ്ധമായ വായു, സഞ്ചാരയോഗ്യമായ റോഡുകൾ ഇതാണ് സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യങ്ങൾ. ആ സ്വപ്നത്തിന് മേൽ നികുതി ഭാരം കെട്ടിവെച്ച കഴിഞ്ഞ സർക്കാരിന്റെ തീരുമാനം തിരുത്തുകയാണ്. ജനങ്ങളുടെ വിയർപ്പിന്റെ വിലയറിഞ്ഞ് ഭരിക്കുന്ന സർക്കാരാണിത്," മന്ത്രി കെ.എം. ഷാജി പറഞ്ഞു.
*LDF ന് തിരിച്ചടി, UDF ന് കയ്യടി*
കെട്ടിട നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയ പെർമിറ്റ് ഫീസ് വർധനവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സാധാരണക്കാരന്റെ ഭവന നിർമ്മാണ സ്വപ്നങ്ങൾക്ക് തടയിട്ട LDF നയം തിരുത്തി, അധികം പിരിച്ച പണം പോലും തിരികെ നൽകാനുള്ള UDF സർക്കാരിന്റെ തീരുമാനത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്.
'സാധാരണക്കാരായ ജനങ്ങൾക്കൊപ്പം ജനകീയ സർക്കാർ മുന്നോട്ട്' എന്ന മുദ്രാവാക്യവുമായാണ് UDF പ്രവർത്തകർ ഈ തീരുമാനത്തെ വരവേൽക്കുന്നത്.
#UDF #KMAshaji #BuildingPermit #KeralaGovernment #LDF #UDFPromises #HousingTax #KeralaNews #ജനകീയസർക്കാർ
