*തിരുവനന്തപുരം:* നവകേരള സദസ്സിനിടെ സമരക്കാരെ മർദ്ദിച്ചെന്ന കേസിൽ *അനിൽകുമാറിനും സന്ദീപിനും* എതിരായ അന്വേഷണം *എസ്പി ഷൗക്കത്ത് അലിക്ക്* കൈമാറി.
*ഏത് ഷൗക്കത്ത് അലി?*
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ *മുടക്കോഴി മലയിൽ പോയി കൊടി സുനിയേയും CPIM ക്രിമിനൽ സംഘത്തെയും* പിടികൂടിയ അതേ ഷൗക്കത്ത് അലി IPS.
ടി.പി. വധക്കേസ് അന്വേഷണത്തിൽ നിർണായക പങ്ക് വഹിച്ചതിൻ്റെ പേരിൽ *കഴിഞ്ഞ വിജയൻ സർക്കാരിൻ്റെ 10 വർഷക്കാലം* സർവീസിൽ വിവിധ തരത്തിൽ ദ്രോഹം നേരിട്ട ഉദ്യോഗസ്ഥനാണ് ഷൗക്കത്ത് അലി എന്ന് വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
*നവകേരള സദസ്സ് കേസ്*
നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യുവാക്കളെ ഡിവൈഎഫ്ഐ നേതാക്കളായ അനിൽകുമാറും സന്ദീപും ചേർന്ന് മർദ്ദിച്ചെന്നാണ് കേസ്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻ വിവാദമായിരുന്നു.
ഇപ്പോൾ കേസന്വേഷണം ഷൗക്കത്ത് അലിക്ക് കൈമാറിയതോടെ *നിഷ്‌പക്ഷവും കർശനവുമായ അന്വേഷണം* നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷവും പൊതുസമൂഹവും.
*ദി ന്യൂസ് മലയാളം*
#ShaukathAli Returns #JusticeForTP #നീതിപുലരും #മുടക്കോഴിമലഹീറോ #സത്യത്തിനൊപ്പം #PoliceIntegrity
