പഠനോപകരണവിതരണവും കുടുംബസംഗമവും
പൊൻകുന്നം:എസ്.എൻ.ഡി.പിയോഗം 1044-ാം നമ്പർ പൊൻകുന്നം ശാഖയിൽ പഠനോപകരണവിതരണവും കുടുംബസംഗമവും നടന്നു. സമ്മേളനം എസ്.എൻ.ഡി.പി.യോഗം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് ടി.എസ്.പ്രദീപ് തകടിയേൽ അധ്യക്ഷത വഹിച്ചു. ഗുരുദേവന്റെ സിദ്ധിവിശേഷങ്ങൾ എന്ന വിഷയത്തിൽ സ്വാമി ഗുരുപ്രകാശം, സാഹിത്യനിരൂപകൻ എം.എം.ബഷീർ എന്നിവർ പ്രഭാഷണം നടത്തി. യൂണിയൻപ്രസിഡന്റ് ബാബു ഇടയാടിക്കുഴി, വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ, യോഗം ബോർഡ്മെമ്പർ ഷാജി ഷാസ്, ശാഖാ വൈസ് പ്രസിഡന്റ് എ.ആർ.സാഗർ, യൂണിയൻ കമ്മിറ്റിയംഗം പി.മോഹൻ റാം തുടങ്ങിയവർ പ്രസംഗിച്ചു.
എസ്.എൻ.ഡി.പിയോഗം 1044ാം നമ്പർ പൊൻകുന്നം ശാഖയിൽ നടന്ന കുടുംബസംഗമം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് ഉദ്ഘാടനം ചെയ്യുന്നു