*അയത്തുള്ള ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജതേ കൊല്ലപ്പെട്ടു.*
ഇറാൻ മാധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി ഇസ്രായേൽ - യു എസ് സൈന്യങ്ങളാണ് ഇറാൻ ആക്രമിച്ചത്.
വസതിയിൽ ആയിരുന്ന ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടിരുന്നു.
യുഎസ് ആക്രമണത്തിൽ പരിക്കേറ്റ ഖമയേനിയുടെ ഭാര്യ ചികിത്സയിലായിരുന്നു .ഇറാനിയൻ ടിവിയായ പ്രസ് ടിവിയാണ് ഇവരുടെ മരണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
