Kottayam
കോട്ടയം : അഖിലതിരുവിതാംകൂർ മല അരയ മഹാസഭ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. മുണ്ടക്കയം പുഞ്ചവയലിലെ ഹെഡ് ഓഫീസ്
ഹാളിൽ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് കെ ബി ശങ്കരൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി പി കെ ശശി റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി പി ബി ശ്രീനിവാൻ വരവുചെലവു കണക്കുകളും 2026-27 വർഷത്ത ബഡ്ജറ്റും അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായി പി എസ് മോഹൻദാസ് പഴുമല (പ്രസിഡൻ്റ്) പി എൻ ശശി മുരിക്കുംവയൽ, (വൈസ്. പ്രസിഡന്റ്) പി കെ ശശി ഇടുക്കി (ജനറൽ സെക്രട്ടറി) റ്റി ഐ ലീല, പാല (ജോയിൻ്റ് സെക്രട്ടറി). പി ബി ശ്രീനിവാസൻ ഉറുമ്പിക്കര (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
പടം - അഖില തിരുവിതാംകൂർ മല അരയ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് മോഹനദാസ് പഴൂമല ( കാഞ്ഞിരപ്പള്ളി )
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ശശി (ഇടുക്കി).
