New Delhi
ന്യൂഡൽഹി: ഇന്ത്യയിലെ എൽപിജി സിലിണ്ടർ റീഫിൽ കാലയളവ് പരിഷ്‌ക്കരിച്ച് സർക്കാർ. ഗ്രാമപ്രദേശങ്ങളിലെ സിലിണ്ടർ റീഫിൽ കാലയളവ് 45 ദിവസമായി നീട്ടി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം. തിടുക്കത്തിലുള്ള ബുക്കിങുകൾ തടയുന്നതിനും വിതരണം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമാണ് ഈ പുതിയ നിയമമെന്നാണ് അറിയിപ്പ്.
മുൻപ്, ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് അനുവദിച്ചിരുന്ന റീഫിൽ കാലയളവ് 25 ദിവസമായിരുന്നു. നിർദിഷ്‌ഠ കാലയളവിനു ശേഷം എപ്പോൾ വേണമെങ്കിലും പുതിയ ഒന്ന് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ശരാശരി കുടുംബവും പ്രതിവർഷം അഞ്ച് എൽപിജി സിലിണ്ടറുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
