പ്രിയപ്പെട്ട സഹപ്രവർത്തകനായിരുന്നു മുരളി. വിദ്യാർത്ഥി സംഘടനാ കാലം മുതൽക്ക് കേരളത്തിന്റെ നിയമസഭയിലെ സൗമ്യസാന്നിധ്യമായി മുരളി നിലകൊണ്ട നാളുകൾ വരെ എത്ര കാലം പിന്നിട്ടാലും മറക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെയാവും ആ വേർപാടൊരു അവിശ്വസനീയ വാർത്തയായി ബാക്കിനിൽക്കുകയാണ്.
ആരോഗ്യസ്ഥിതി അല്പം മോശമായിരുന്നെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മുഴുവൻ സമയവും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി ആലപ്പുഴയിലും മാവേലിക്കരയിലും ഓടിനടന്നത് ഓർമയിലുണ്ട്.
ദുർബല ജനവിഭാഗങ്ങളെ ചേർത്തുനിർത്തി, അവരുടെ അഭിപ്രായങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ മുരളിയുടെ പങ്ക് തീരെ ചെറുതല്ലെന്ന് നേരിൽക്കണ്ട് എനിക്ക് ബോധ്യപ്പെട്ടതാണ്.
എക്കാലവും ഞങ്ങൾ തമ്മിലുള്ള വ്യക്തിബന്ധം അണമുറിയാതെ തുടർന്നിരുന്നു. അതുകൊണ്ടുതന്നെ പഴയ ഊർജത്തോടെ മുരളി തിരികെ വരുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു, അത്രമേൽ ആഗ്രഹിച്ചിരുന്നു. പക്ഷേ, വിധി മറ്റൊന്നായി. ഒരിക്കൽക്കൂടി മുരളിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
