എരുമേലി - എരുമേലി ഗ്രാമ പഞ്ചായത്തിലെ കണമല വാർഡിൽ ഗതാഗതയോഗ്യമാക്കിയ ഉമ്മിക്കുപ്പ - പതിപ്പള്ളിക്കവല റോഡ് ഗ്രാമപഞ്ചായത്തംഗം ദേവസ്യാച്ചൻ കൊച്ചുമാണിക്കുന്നേൽ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ജിജിമോൾ സജി , മുൻ ഗ്രാമ പഞ്ചായത്തംഗം ജിൻസി പുറ്റു മണ്ണിൽ എന്നിവർ ചേർന്ന് നാടിന് സമർപ്പിച്ചു. സാബു പുല്ലാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെൻ്റ് മേരീസ് പള്ളി വികാരി റവ ഫാദർ ആൻ്റണി തെക്കേക്കുറ്റ് മുഖ്യപ്രഭാഷണം നടത്തി. മദർ ശാന്തി മരിയ, ജോസ് കരിപ്പാപറമ്പിൽ, സാമൂഖ്യ പ്രവർത്തകൻ ബിനു നിരപ്പേൽ, ജെസി അക്കരകടുപ്പിൽ, ജിനോ കൊണ്ടൂർ, ബിനു മൂക്കംമാക്കൽ, തങ്കച്ചൻ അക്കരകടുപ്പിൽ, തോമസ് പതിപ്പള്ളിൽ, ബാബു പുറ്റുമണ്ണിൽ, ടോമി പൂവാട്ടിൽ, സിബി വാതല്ലൂർ, സണ്ണി കൊച്ചു മാണിക്കുന്നേൽ,മിനി , ബിജു മേക്കരശ്ശേരിൽ പ്രസംഗിച്ചു.
പടം - എരുമേലി ഗ്രാമ പഞ്ചായത്തിലെ ഉമ്മിക്കുപ്പ - പതിപ്പള്ളിക്കവല റോഡ് കണമല ഗ്രാമപഞ്ചായ അംഗം ദേവസ്യാച്ചൻ കൊച്ചുമാണിക്കുന്നേൽ, ജിജിമോൾ സജി, ജിൻസി പുറ്റുമണ്ണിൽ എന്നിവർ ചേർത്ത് ഉദ്ഘാടനം ചെയ്തപ്പോൾ ....
