പൊൻകുന്നം: കെപിസിസി സംസ്‌കാരസാഹിതി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃയോഗം സംസ്ഥാന വർക്കിങ് ചെയർമാൻ എൻ.വി.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജി.ഹരിലാൽ അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 12 മുതൽ 17 വരെ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന പുസ്തകോത്സവവും സംസ്‌കാരിക പരിപാടികളും വിജയിപ്പിക്കാൻ തീരുമാനിച്ചു. സംസ്ഥാനസെക്രട്ടറി എം.കെ.ഷമീർ, കങ്ങഴ പഞ്ചായത്ത് പ്രസിഡന്റും സാഹിതി ജില്ലാകൺവീനറുമായ അജി തകടിയേൽ, കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, ചിറക്കടവ് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സേതു മാന്താടൻ, ജില്ലാ ജനറൽസെക്രട്ടറി ടിഹാന ബഷീർ, സന്തോഷ് മണ്ണനാനി, ചന്ദ്രലേഖ മോഹൻ, ശ്യാം ബാബു, ഇന്ദുകല എസ്.നായർ, ഷൈജൂ ആന്റണി, ചിഞ്ചു രാജു, സൂരജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
