പഞ്ചായത്ത് ആഫീസിന് നിർമ്മിച്ച പുതിയ പാർക്കിംഗ് ഏരിയാ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സി ആർ ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു: കേരളാ ഗവ: ചീഫ് വിപ്പ് ഡോ. എൻജയരാജ് പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു ആഫീസിനു പിന്നിൽ ഉപയോഗ്യശൂന്യമായി കിടന്നിരുന്ന സ്ഥലവും പൊട്ട കിണറും നികത്തി വിശാലമായി നിർമ്മിച്ച പാർക്കിംഗ് എരിയായിൽ ഓഫീസിൽ വരുന്ന പൊതുജനങ്ങൾക്കും, ജീവനക്കാർക്കും വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് ഉപകാരപ്പെടും. പാർക്കിംഗ് സൗകര്യമില്ലാത്ത മൂലം അനുഭവിച്ചിരുന്ന ദുരിതത്തിന് ഇതോടെ പരിഹാരം കാണാൻ കഴിഞ്ഞു. പഞ്ചായത്തിൽ ഒരുക്കിയ മിനി ആഡിറ്റോറിയവും. ലിഫ്റ്റ് സംവിധാനവും പഞ്ചായത്താഫീസ് കൂടുതൽ ജനസൗഹൃദമാക്കാൻ കഴിഞ്ഞതിനൊപ്പമാണ് പുതിയ പാർക്കിങ് എരിയായുടെ നിർമ്മാണവും സാക്ഷാത്കരിക്കുവാൻ കഴിഞ്ഞത് പാർക്കിംഗ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സി ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് സതി സുരേന്ദ്രൻ വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ അഡ്വ സുമേഷ് ആൻഡ്രൂസ്ആന്റണി മാർട്ടിൻ എം ടി ശോഭന ഗ്രാമപഞ്ചായത്ത് അംഗങ്ങളായകെ എ എബ്രഹാം കെ ജി രാജേഷ് ഷാക്കി സജീവ്അഭിലാഷ് ബാബു ലീന കൃഷ്ണകുമാർ , എം.ജി വിനോദ് അബിളി ശിവദാസ് ഉഷാ കൃഷ്ണ പിള്ളസെക്രട്ടറി എസ് ചിത്ര, എന്നിവർ പങ്കെടുത്തു.
