എരുമേലി: കുന്നംകുളം ലോക്കപ്പ് മർദ്ദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കാണിക്കുന്ന മൗനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം. വി.എസ് സുജിത്തിനെ മൃഗീയമായി മർദ്ദിച്ച പോലിസുകാരെ പിരിച്ചു വിടണമെന്ന് ആവിശ്യപ്പെട്ട് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എരുമേലി പോലിസ് സ്റ്റേഷനു മുമ്പിൽ നടത്തിയ ജനകിയ പ്രതിഷേധ സദസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു .കോൺഗ്രസ് എരുമേലി മണ്ഡലം പ്രസിഡൻ്റ് റെജി അമ്പാറ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, ഐ ൻ റ്റി യു സി പൂഞ്ഞാർ റീജനൽ പ്രസിഡൻ്റ് നാസ്സർ പനച്ചി,, റ്റി.വി ജോസഫ്,
മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഫസിം ചുടുകാട്ടിൽ, ദിഗീഷ് പി ഡി , റ്റെഡി ചേനപ്പാടി, സുനിൽ ചെറിയാൻ,ലിസി സജി, പ്രകാശ് പള്ളിക്കൂടം , അൻസാരി പാടിക്കൻ, സാറാമ്മ എബ്രഹാം, ബാബുകുട്ടി കേഴപ്ലാക്കൽ, ബിജു വഴിപറമ്പിൽ, സിജി മുക്കാലി,സലിം ചേനപ്പാടി MVരാധകൃഷ്ണൻ, ഷൈൻ ജോസ്, സുനിൽ വർഗീസ്, സന്തോഷ് എയ്ഞ്ചൽ വാലി,ഷുക്കൂർ ചേനപ്പാടി, സിബി രാജു, NM ബഷീർ, ഷിജോമോൻ, രാജപ്പൻ കാരിശേരി ,സുധീഷ് വയലാപറമ്പ്, ഹുസൈൻ ചെറുവള്ളി, സുകുമാരൻ CV എന്നിവർ പ്രസംഗിച്ചു.