സെപ്റ്റംബർ 16നും 21നും ഇടയിലായിരിക്കും സംഗമം നടക്കുന്നത്. ആഗോള അയ്യപ്പഭക്തരെ ഒരു വേദിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും സംഗമത്തിന് എത്തുന്നവർക്ക് ദർശന സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സംഗമത്തിൽ 3000 പ്രതിനിധികൾ പങ്കെടുക്കും. കഴിഞ്ഞ മണ്ഡലം മകരവിളക്ക് ഉത്സവം പരാതി രഹിതമായി നടപ്പാക്കി. കൂടുതൽ സൗകര്യങ്ങൾ ഭക്തർക്ക് ഒരുക്കും. മൂന്ന് ഘട്ടങ്ങളിലായി വികസനം നടപ്പാക്കും. ശബരിമല കേന്ദ്രീകരിച്ച് എയർപോർട്ട് ആലോചനയും മുന്നോട്ട് പോയെന്ന് വി.എൻ വാസവൻ പറഞ്ഞു.
The NewsMalayalam updates* *ആഗോള അയ്യപ്പ സംഗമം സെപ്റ്റംബറിൽ നടക്കുമെന്ന് മന്ത്രി വി.എൻ വാസവൻ.*
ഓഗസ്റ്റ് 07, 2025
news malayalam
