കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത വൈദികനായ ഫാ. ജോർജ് ഡി വെള്ളാപ്പള്ളി (77) അന്തരിച്ചു. . മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (ബുധൻ, ഓഗസ്റ്റ് 13) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്കൽ തിരുഹൃദയ പള്ളിയിൽ ആരംഭിക്കും. ഇന്ന് (ബുധൻ, ഓഗസ്റ്റ് 13) രാവിലെ 7.30 മുതൽ പള്ളിയിലെത്തി ആദരാഞ്ജലികളർപ്പിച്ച് പ്രാർത്ഥിക്കാം.
വെള്ളാപ്പള്ളി പരേതനായ ഡൊമിനിക് - അന്നമ്മ ദമ്പതികളുടെ ഏക മകനായ ഫാ. ജോർജ് ചങ്ങനാശ്ശേരി എസ്. ബി കോളേജിലെ പഠനത്തിനു ശേഷം വൈദിക പരിശീലനം ആരംഭിച്ചു. ആലുവ സെൻറ് ജോസഫ് പൊന്തിക്കൽ സെമിനാരിയിൽ പരിശീലനം പൂർത്തിയാക്കി ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ചു. എരുമേലി,ചെങ്ങളം, ചെങ്കൽ ഇടവകകളിൽ അസിസ്റ്റൻ്റ് വികാരി, കൊച്ചറ,വണ്ടൻ പതാൽ, കൊച്ചുതോവാള,തമ്പലക്കാട്,പൊടിമറ്റം, അഞ്ചിലിപ്പ,കൂവപ്പള്ളി, ചെന്നാക്കുന്ന് ഇടവകകളിൽ വികാരി. നിലകളിൽ ശുശ്രൂഷ നിർവ്വഹിച്ചിട്ടുണ്ട്. മാതാവ് അന്നമ്മ സൗത്ത് പാമ്പാടി പാലക്കുന്നേൽ, ഐക്കരേട്ട് കുടുംബാഗമാണ്.