*The News malayalam updates* *ആകർഷണീയമായ ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമായി മഹാകുംഭമേളയില്‍ മാലവില്‍പ്പനക്കാരിയായി എത്തി വൈറലായി മാറിയ മൊണാലിസ ബോണ്‍സ്‌ലെ നായികയായി മലയാളത്തില്‍.* പി.കെ. ബിനു വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. കൈലാഷ് ആണ് നായകൻ. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഇന്ന് വൈകിട്ട് 6ന് കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റർ ഓഡിറ്റോറിയത്തില്‍ നടക്കും*

Hot Widget

Type Here to Get Search Results !

*The News malayalam updates* *ആകർഷണീയമായ ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമായി മഹാകുംഭമേളയില്‍ മാലവില്‍പ്പനക്കാരിയായി എത്തി വൈറലായി മാറിയ മൊണാലിസ ബോണ്‍സ്‌ലെ നായികയായി മലയാളത്തില്‍.* പി.കെ. ബിനു വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. കൈലാഷ് ആണ് നായകൻ. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഇന്ന് വൈകിട്ട് 6ന് കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റർ ഓഡിറ്റോറിയത്തില്‍ നടക്കും*

ഗുഡ്വിൻ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജിലി ജോർജ് ആണ് നിർമ്മാണം. സെപ്റ്റംബർ അവസാനം ചിത്രീകരണം ആരംഭിക്കും. ശങ്കർ നായകനായ ഹിമുക്രി എന്ന ചിത്രത്തിനുശേഷം പി.കെ. ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.

മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസ ബോൺസ്‌ലെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയ്‌ക്കിടെ സോഷ്യൽ മീഡിയയുടെ കണ്ണിൽ പൊടിയിടുകയായിരുന്നു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ദ ഡയറി ഓഫ് മണിപ്പൂർ എന്ന ബോളിവുഡ് ചിത്രത്തിൽ മൊണാലിസ നായികയായി അഭിനയിക്കുന്നതായി പിന്നീട് വാർത്തകൾ വന്നു. 

സിനിമയ്‌ക്കൊപ്പം തന്നെ മോഡലിംഗ് രംഗത്തും സജീവമാണ്. ബോബി ചെമ്മണ്ണൂർ ജുവലറിയുടെ ബ്രാൻ്റ് അംബാസിഡറായി മൊണാലിസ കേരളത്തിൽ

news malayalam