The NewsMalayalam updates. വീടും വീട്ടുമുറ്റവും വിദേശ ഫലവൃക്ഷത്തോട്ടമാക്കി തോട്ടത്തിൽ ഷംസുദ്ദീൻ കാഞ്ഞിരപ്പള്ളി: തോട്ടത്തിൽ ഷംസുദ്ദീൻ്റെ കൃഷിതോട്ടത്തിലും വീടിൻ്റെ ടെറസിലും ഇല്ലാത്ത ഫലവൃക്ഷ കൃഷിക ൾ ഒന്നുമില്ല. ഒരു വീടും വീട്ടുമുറ്റവും നിറയെ പൂക്കളും ഫലവൃക്ഷങ്ങളുമായി തികച്ചും ഹരിതാഭമായി നിൽക്കുന്നു. വീടും പരിസരവും ഫലവൃക്ഷത്തോട്ടമാക്കി തോട്ടത്തിൽ ഷംസുദ്ദിൻ വ്യ ത്യസ്തനാകുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഹരിത ഭവനം പുരസ്കാരം നൽകി ഷംസുദ്ദീനെ ആദരിച്ചിരുന്നു.പുതിയ തലമുറക്ക് കൃഷി ഹരമാക്കി മാറ്റുക എന്നതാണ് തൻ്റെ ആശയമെന്ന് ഷംസുദ്ദീൻ തോട്ടത്തിൽ പറയുന്നു.

Hot Widget

Type Here to Get Search Results !

കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്ന് നൈനാർ പള്ളിയുടെ സമീപത്തുള്ള തൻ്റെ വീടിനോട് ചേർന്നാണ് ഷംസുദ്ദിൻ്റെ ഫല വൃക്ഷങ്ങളുടെ ശേഖരം ആരു കണ്ടാലും ഒന്നു നോക്കി നിൽക്കും. നഗരത്തിൽ തോട്ടത്തിൽ മെഡിക്കൽസ് എന്ന സ്ഥാപനം നടത്തുന്ന ഷംസുദീൻ്റെ വീട്ടിൽ ആദ്യം എത്തുന്നവർ ഒന്ന് അത്ഭുതപ്പെടും. പൂക്കളും തളിരിലകളും നിറഞ്ഞ വീടിൻ്റെ പ്രവേശന കവാടം കടക്കുമ്പോൾ തന്നെ എത്തിയവരുടെ മനം കുളിർക്കും.
കൃഷി തോട്ടത്തിലാണോ എത്തിയതെന്ന് ആദ്യം ആരും ഒന്ന് സംശയിക്കും.
വിവിധ ഇനം മാങ്ങ, ചമ്പ, മരമുന്തിരിയെന്നറിയപ്പെടുന്ന ലബോട്ടിക്ക, ചെറികൾ, സപ്പോട്ട, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി വിദേശയി നങ്ങൾ ഉൾപ്പെടെയുള്ള വിവിധയിനം ഫലവൃക്ഷങ്ങളും വിവിധയിനം ചെടികളുമാണ് മുറ്റത്തും മട്ടുപ്പാവിലുമായുള്ളത്.

തായ്ലൻ്റ് മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളതടക്കം 150 ലേറെ ഇനത്തിലുള്ള ഫല വൃക്ഷങ്ങളാണ് ഇവിടെയുള്ളത്. 20 ഇനം മാങ്ങകളും, വിവിധ ഇനം പേരക്ക, ചാമ്പ മുതലായവ ഇക്കൂട്ടത്തിലുണ്ട്. ചാമ്പങ്ങയുടെ രാജാവെന്നറിയപ്പെടുന്ന ദിൽഹരി ഇനത്തിൽപ്പെട്ട ഒരു ചാമ്പങ്ങക്ക് അരക്കിലോ തൂക്കം വരും. രണ്ട് കിലോ വരുന്ന മാങ്ങ, ഒരു കിലോ തൂക്കം വരുന്ന പേരയ്ക്ക എന്നിവയും ശേഖരത്തിലെ മുഖ്യ ആകർഷണമാണ്.

നാല് വർഷം മുമ്പ് യു ട്യൂബിൽ ഇത്തരം കാര്യങ്ങൾ കണ്ടതാണ് കർഷകനായ ഷംസുദ്ദീന് വീട്ടുമുറ്റവും മട്ടുപ്പാവും ഹരിതാഭമാക്കുന്നത് ഹരമായത്.പെരുമ്പാവൂരിൽ നിന്നും 4000 രൂപ വരെ കൊടുത്ത് തൈകൾ വാങ്ങി കൃഷി ചെയ്തിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ആറ്  മുതൽ രണ്ട് മണിക്കൂർ ഇവയെ പരിപാലിക്കുകയും വെള്ളമൊഴിക്കുകയും ചെയ്യും. അത് കഴിഞ്ഞ് ഒമ്പത് മണിക്ക് കാഞ്ഞിരപ്പള്ളി ടൗണിലെത്തി മെഡിക്കൽ സ്റ്റോർ തുറക്കും. ഭാര്യ സീന എല്ലാക്കാര്യത്തിലും സഹായത്തിനൊപ്പമുണ്ട്. ഷിഫ, ഫിസ, അലീഫ് ഖാൻ ,ആലീയ ബീഗം എന്നിവരാണ് മക്കൾ. സ്ഥലത്തുള്ളപ്പോൾ അവരും ഫലവൃക്ഷങ്ങളുടെ പരിപാലനത്തിൽ സഹായിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തൻ്റെ കൃഷി കാണുവാൻ ധാരാളം ആൾക്കാരും വിദ്യാർത്ഥികളും എത്താറുണ്ട്. വിദ്യാർത്ഥികൾക്ക് തൈകൾ സൗജന്യമായി നൽകാറുണ്ട്. പൂക്കളും കായ്കളും കാണുമ്പോൾ മനം നിറയും.പുതു തലമുറയ്ക്ക് ഇത്തരം വീട്ടുമുറ്റകൃഷി ഹരമായി മാറിയാൽ മയക്കുമരുന്നിൻ്റെ ഉപഭോഗവും മൊബൈൽ ഫോണിൻ്റെ അമിത ഉപയോഗവും തടയുവാൻ കഴിയുമെന്നാണ് ഷംസുദീൻ്റെ അഭിപ്രായം. അതാണ് ഇന്നത്തെ സമൂഹത്തിനുള്ള ഏറ്റവും വലിയ സന്ദേശവും. തൻ്റെ വീടും പരിസരവും പുത്തൻ തലമുറയ്ക്ക് പുതു സന്ദേശം നൽകി ഇനിയും ഫലവൃക്ഷതൈകൾ വി കസിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് ഇദേഹം.