The NewsMalayalam updates സ്വകാര്യ കമ്പനികളുമായുള്ള വിപണിയിലെ മത്സരം മറികടക്കാൻ കുപ്പിപ്പാലുമായി മില്‍മ, ആദ്യമായാണ് കുപ്പിയിലടച്ച പാല്‍ മില്‍മ വിപണിയില്‍ എത്തിക്കുന്നത്.

Hot Widget

Type Here to Get Search Results !

The NewsMalayalam updates സ്വകാര്യ കമ്പനികളുമായുള്ള വിപണിയിലെ മത്സരം മറികടക്കാൻ കുപ്പിപ്പാലുമായി മില്‍മ, ആദ്യമായാണ് കുപ്പിയിലടച്ച പാല്‍ മില്‍മ വിപണിയില്‍ എത്തിക്കുന്നത്.

നിരവധി സ്വകാര്യ കമ്പനികള്‍ നിലവില്‍ കുപ്പിപ്പാല്‍ വില്‍ക്കുന്നുണ്ട്.

മത്സരം കടുത്തതോടെയാണ് മില്‍മയും കുപ്പിപ്പാലുമായി രംഗത്ത് എത്തുന്നത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മേഖല യൂണിയൻ പദ്ധതി നടപ്പാക്കും. 10,000 ലിറ്റർ കുപ്പിപ്പാല്‍ നിത്യേന വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

ഗുണമേന്മയുള്ള പുനരുപയോഗം നടത്താവുന്ന ഒരു ലിറ്ററിൻ്റെ പ്ലാസ്റ്റിക് കുപ്പിയിലാണ് പാല്‍ എത്തിക്കുക. കുപ്പി തുറന്ന് ഉപയോഗിച്ച ശേഷം ബാക്കി മൂന്ന് ദിവസം വരെ കേട് കൂടാതെ സൂക്ഷിക്കാം.

56 രൂപക്കാണ് ഒരു ലിറ്റർ കവർ പാല്‍ വില്‍ക്കുന്നത്. കുപ്പിപ്പാലിന് അറുപത് രൂപയ്ക്ക് മുകളിലാകും വിലയെന്നാണ് സൂചന. മികച്ച പ്രതികരണം ഉണ്ടായാല്‍ കൂടുതല്‍ പാല്‍ വില്‍പ്പനക്കെത്തിക്കും.